വിജയിച്ചതിന് പിന്നാലെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ

വിജയിച്ചതിന് പിന്നാലെ മേഘാലയ മുഖ്യമന്ത്രി കോൺറാഡ് സാങ്മ

മേഘാലയില്‍ എന്‍.പി.പി വീണ്ടും അധികാരത്തിലേക്ക്. 25 സീറ്റുകള്‍ നേടി എന്‍.പി.പി ഏറ്റവും വലിയ ഒറ്റകക്ഷിയായി. കോണ്‍ഗ്രസ് വന്‍ തിരിച്ചടി നേരിട്ടപ്പോള്‍ തൃണമൂല്‍ കോണ്‍ഗ്രസിന് കാര്യമായ ചലനം ഉണ്ടാക്കാനായില്ല. ഒറ്റക്ക് മത്സരിച്ച ബിജെപി 3 സീറ്റിലൊതുങ്ങി. 

 

മേഘാലയയില്‍ കോണ്‍ഗ്രസ് വിട്ട് ത്രിണമൂല്‍ കോണ്‍ഗ്രസിലേക്ക് പോയ മുന്‍ മുഖ്യമന്ത്രി മുകുള്‍ സാങ്മക്ക് കാര്യമായ ചലനം ഉണ്ടാക്കാനാതെ പോയതോടെയാണ് കഴിഞ്ഞ തവണത്തേക്കാള്‍ നില മെച്ചപ്പെടുത്തി, എന്‍പിപി ഏറ്റവും വലിയ ഒറ്റ കക്ഷിയായത്. സര്‍ക്കാര്‍ രൂപീകരണത്തിന് മറ്റ് പാര്‍ട്ടികളുടെ സഹായം വേണം. 2018ല്‍ 21 സീറ്റുമായി ഏറ്റവും വലിയ ഒറ്റകക്ഷിയായ കോണ്‍ഗ്രസ് പ്രമുഖ നേതാക്കളെല്ലാം തൃണമൂലിലേക്ക് പോയതോടെ അഞ്ച് സീറ്റിലേക്ക് കൂപ്പുകുത്തി. തൃണമൂലിന്‍റെ മുന്നേറ്റവും ഏതാനും സീറ്റുകളില്‍ ഒതുങ്ങി. ബിജെപിക്കും കാര്യമായ മുന്നേറ്റം നടത്താനായില്ല. എന്‍.പി.പിക്ക് പിന്തുണ നല്‍കി ഭരണത്തില്‍ പങ്കാളിയാകാമെന്നത് മാത്രമാണ് പ്രതീക്ഷ. 

 

നാഗാലാന്റില്‍ അപ്രതീക്ഷിതമായതൊന്നും ഉണ്ടായില്ല. 37 സീറ്റോടെ എന്‍ഡിപിപി – ബിജെപി സഖ്യത്തിന് ഭരണത്തുടര്‍ച്ച. എന്‍ഡിപിപി–ബിജെപി സഖ്യം വോട്ടെണ്ണല്‍ ആരംഭിച്ച് ഒരുമണിക്കൂര്‍ പിന്നിട്ടപ്പോള്‍ തന്നെ കേവല ഭൂരിപക്ഷം മറിടന്നു. കാര്യമായ പ്രതിപക്ഷം ഇല്ലാത്ത സംസ്ഥാനം പക്ഷെ തൂത്തുവാരാന്‍ സഖ്യത്തിനായില്ല. എന്‍.സി.പി പ്രതിപക്ഷത്തെ ഏറ്റവും വലിയ പാര്‍ട്ടിയായപ്പോള്‍ കോണ്‍ഗ്രസിന് ഇത്തവണയും അക്കൗണ്ട് തുറക്കാനായില്ല. 

 

രണ്ട് സംസ്ഥാനത്തെയും ഫലം നോക്കുമ്പോള്‍, വലിയ തിരിച്ചടി കോണ്‍ഗ്രസിനാണ്. ബിജെപിക്ക് എന്‍.ഡി.പി.പിക്കൊപ്പം ചേര്‍ന്ന് നാഗാലാന്‍ഡ് ഭരിക്കാമെങ്കിലും ഒറ്റയ്ക്ക് മത്സരിച്ച മേഘാലയയില്‍ ലഭിച്ചത് തിരിച്ചടിയാണ്. രണ്ട് സംസ്ഥാനത്തും ദേശീയ പാര്‍ട്ടികള്‍ക്കുമേല്‍ പ്രാദേശിക ശക്തികളുടെ കരുത്താണ് പ്രകടമായത്.

 

Meghalaya Nagaland Election Results final