retirement-homes-vayassinazhaku

വിശ്രമജീവിതം സുരക്ഷിതവും സന്തോഷകരവുമാക്കാൻ സഹായിക്കുന്ന റിട്ടയർമെന്‍റ് ഹോമുകൾ സംസ്ഥാനത്ത് സജീവമാകുന്നു. മുതിർന്നവർക്കായുള്ള ഇത്തരം സ്ഥാപനങ്ങൾ കേരളം മാറി ചിന്തിക്കുന്നു എന്നതിന്‍റെ സൂചന കൂടിയാണ്. 2016ൽ ആലുവയിൽ പ്രവർത്തനം തുടങ്ങിയ ബ്ലെസ് റിട്ടയർമെന്‍റ് ലിവിങ് ഈ മേഖലയിൽ മുൻപന്തിയിൽ ഉള്ള സ്ഥാപനമാണ്. 

 

മാതാപിതാക്കളെ വൃദ്ധസന്ദനത്തിൽ ഉപേക്ഷിച്ചുവെന്ന് വിമർശിക്കുന്നത് പോലെയല്ല ഇവിടത്തെ കാര്യങ്ങൾ. റിട്ടയർമെന്‍റ് ഹോമുകളുടെ ആവശ്യകത എന്താണെന്ന് ഇവിടെ വരുമ്പോൾ മനസ്സിലാവും. മക്കൾക്കും ബന്ധുക്കൾക്കും മാതാപിതാക്കളുടെ കൂടെ താമസിക്കാൻ സൗകര്യം ഉണ്ട്. ഇത് സ്വന്തം വീട് തന്നെയാണെന്നാണ് അന്തേവാസികളുടെ അഭിപ്രായം. 

45 ലക്ഷം രൂപ മുതൽ അപ്പാർട്ട്മെന്‍റുകള്‍ സ്വന്തമാക്കാം. ഓരോ മാസവും ഒരു നിശ്ചിത തുക ചെലവിനായി നൽകണം. അന്ത്യവാസികൾ സ്ഥാപനം വിട്ടുപോകുമ്പോഴോ മരണപ്പെടുമ്പോളോ ആദ്യം മുടക്കിയ തുകയുടെ 80 ശതമാനം തിരിച്ചു നൽകും. കിടപ്പുരോഗികളും സ്ഥാപനത്തിൽ ഉള്ളതിനാൽ ആരോഗ്യ വിദഗ്ധരുടെ സേവനം എപ്പോഴും ലഭ്യമാണ്. 130 അന്ത്യവാസികളാണ് ബ്ലെസ്സിലുള്ളത്. ഇതുകൂടാതെ സാമൂഹ്യ സേവനങ്ങൾക്കും മുന്നിലുണ്ട് ബ്ലെസ്. സമീപം താമസിക്കുന്ന വയോജനങ്ങൾക്കായി പകൽവീട് പോലുള്ള പദ്ധതികളും നടപ്പാക്കി വരുന്നു.

Retirement homes are growing up in the state to help make retirement safe and happy.