റിട്ടയർമെന്‍റിന് ശേഷം വീട്ടിലും പരിസരത്തുമായി ഒതുങ്ങിക്കൂടാൻ തയാറല്ലായിരുന്നു, തണ്ണീർമുക്കം മരുത്തോർവട്ടം രഞ്ജിനി നിവാസിൽ രാജേന്ദ്രൻ പിള്ള. 2022 ൽ 75 ാം വയസിൽ ദേശീയ പവർലിഫ്റ്റിങ്ങ് മാസ്റ്റേഴ്സ് വിഭാഗത്തിൽ സ്ട്രോങ്മാൻ ഓഫ് ഇന്ത്യയായി തിരഞ്ഞെടുക്കപ്പെട്ടു. എല്ലാ ദിവസവും വൈകിട്ട് മരുത്തോർവട്ടത്ത് നിന്ന് സൈക്കിളിലാണ് ചേർത്തല മനോരമക്കവലയിലെ ദാസ് ജിംനേഷ്യത്തിൽ രാജേന്ദ്രൻപിള്ള പരിശീലനത്തിനെത്തുന്നത്.
കൃഷിയും മരുത്തോർവട്ടം ക്ഷേത്രവുമായി ബന്ധപ്പെട്ട പൊതുപ്രവർത്തനവും വ്യായാമവും പവർലിഫ്റ്റിങ്ങും എല്ലാം ചേർന്നതാണ് റിട്ടയർമെന്റിനു ശേഷമുള്ള രാജേന്ദ്രൻ പിള്ളയുടെ ദൈനം ദിന ജീവിതം . ടെക്സ്റ്റയിൽസ് വകുപ്പിൽ നിന്ന് റിട്ടയർ ചെയ്ത ശേഷവും അടങ്ങിയൊതുങ്ങി വീട്ടിലിരിക്കാൻ രാജേന്ദ്രൻ പിള്ള തയാറല്ല
ഭാര്യ രമാദേവിയും മൂന്നു മക്കളും നൽകുന്ന പിന്തുണയാണ് രാജേന്ദ്രൻ പിള്ളയുടെ പിൻബലം. ഒപ്പം ഇനിയുമൊരങ്കത്തിന് ബാല്യമുണ്ടെന്ന് തെളിയിക്കുന്ന ഉറച്ച മനസും