കടുവ ചിത്രങ്ങള്‍ക്ക് പ്രാധാന്യം നല്‍കി ഒരു ഫൊട്ടോപ്രദര്‍ശനം. മലപ്പുറം കോട്ടക്കുന്ന് ആര്‍ട്ട് ഗാലറിയിലാണ് 11 വന്യജീവി ഫൊട്ടോഗ്രാഫര്‍മാര്‍ ചേര്‍ന്ന് പ്രദര്‍ശനം സംഘടിപ്പിച്ചത്.
മഹാരാഷ്ട്രയിലെ തടോബ ദേശീയോദ്യാനത്തില്‍ നിന്നുളള കടുവ ചിത്രങ്ങളാണ് ഏറേയും. പല ചിത്രങ്ങളും ദിവസങ്ങളുടെ കാത്തിരുപ്പിന് ഒടുവില്‍ പകര്‍ത്താന്‍ കഴിഞ്ഞവയും. കടുവകള്‍ തമ്മിലുളള സൗഹൃദവും വെളളത്തില്‍ നിന്ന് ഇര പിടിച്ചു വരുന്നതും മനുഷ്യസാന്നിധ്യം അറിയുമ്പോഴുളള അമ്പരപ്പുമെല്ലാം ചിത്രങ്ങളിലുണ്ട്.
മറ്റു പല ജോലികള്‍ക്കുമിടയില്‍ വന്യജീവി ഫൊട്ടോഗ്രഫി ഇഷ്ടപ്പെടുന്നവരാണ് കൂട്ടായ്മയിലുളളത്. തടോബ വന്യജീവി സങ്കേതത്തില്‍ നിന്നുളള കാട്ടുപോത്തും കരടിയും മാനും മൈലും മൈനയുമെല്ലാമുളള ചിത്രങ്ങളും പ്രദര്‍ശനത്തിലുണ്ട്.