അണ്ണാറക്കണ്ണനും തന്നാലായത് എന്ന നിലയ്ക്ക് പ്രവര്‍ത്തിക്കുന്ന ഒരുകൂട്ടം കുട്ടിപ്പട്ടാളമുണ്ട് സിംഖ് സമരവേദിയില്‍. സന്നദ്ധപ്രവര്‍ത്തനത്തില്‍ സജീവമായ ഇവര്‍ സമരവേദിയിലെ താരങ്ങളാണ്.
മഞ്ജേത്തും ഗുര്തേക്കും സാരംഗുമൊക്കെ വലിയ തിരക്കിലാണ്. ഈ കൊച്ചുകൈകള്‍ കൊണ്ട് ഒരായിരം ജോലികള്‍ ചെയ്തുതീര്‍ക്കണം. യുണൈറ്റഡ് സിഖ്സ് എന്ന സന്നദ്ധസംഘടനയിലെ അംഗങ്ങളായ മാതാപിതാക്കള്‍ക്കൊപ്പം കര്‍ഷകസമരം തുടങ്ങിയനാള്‍ സിംഘുവിലാണ്. രണ്ടരവയസുള്ള മഞ്ജേത് സ്കൂളില്‍ പോയി തുടങ്ങിയിട്ടില്ല. സമരവേദിയില്‍ ജീവിതസമരത്തിന്റെ ബാലപാഠങ്ങള്‍ കണ്ടുപഠിക്കുകയാണ്. ജോലി ചെയ്തു തളരുമ്പോള്‍ കുറച്ചുനേരം അച്ഛന്റെ മൊബൈലില്‍ കാര്‍ട്ടൂണ്‍ കാണും.
നാലുവയസുള്ള ചേട്ടന് ഗുര്തേക്കിന്റെ കൈകള്‍ എത്താത്ത ഇടങ്ങളില്ല. സമരത്തെക്കുറിച്ച് ചെറിയ ധാരണയെങ്കിലുമുള്ളത് നാലാംക്ളാസില്‍ പഠിക്കുന്ന സാംരംഗിന് മാത്രമാണ്.