Ashok-Gehlot-new

TAGS

ഗവര്‍ണറെ ചാന്‍സലര്‍ പദവിയില്‍ നിന്ന് ഒഴിവാക്കാന്‍ ഒരുങ്ങി രാജസ്ഥാന്‍ സര്‍ക്കാര്‍. ഗവര്‍ണര്‍ക്ക് വിസിറ്റര്‍ പദവിയായിരിക്കും. ചാന്‍സലറെ നിയമിക്കാന്‍ മുഖ്യമന്ത്രിക്കായിരിക്കും അധികാരം. ഇതിനായി സര്‍വകലാശാല ബില്‍ സംസ്ഥാനമന്ത്രിസഭാ യോഗം ഉടന്‍ പരിഗണിക്കും. കോണ്‍ഗ്രസ് സര്‍ക്കാര്‍ ആദ്യമായാണ് ഇത്തരം നീക്കം നടത്തുന്നത്. 

 

രാജസ്ഥാന്‍ ഗവര്‍ണര്‍ കല്‍രാജ് മിശ്രയും അശോക് ഗെഹ്‍ലോട്ട് സര്‍ക്കാരും തമ്മിലെ ഏറ്റുമുട്ടലിനിടെയാണ് നിര്‍ണായക നീക്കം. ബംഗാളില്‍ ഗവര്‍ണര്‍ക്ക് പകരം മുഖ്യമന്ത്രിക്ക് ചാന്‍സലര്‍ പദവി നല്‍കാനുള്ള നിയമഭേദഗതിക്ക് സംസ്ഥാനമന്ത്രിസഭാ യോഗം അംഗീകാരം നല്‍കിയിരുന്നു. സംസ്ഥാനസര്‍ക്കാരിന്‍റെ ഫണ്ട് ലഭിക്കുന്ന 28 സര്‍വകലാശാലകളുടെ ചാന്‍സലര്‍മാരെ നിയമിക്കാനുള്ള അധികാരം മുഖ്യമന്ത്രി നല്‍കുന്ന വിധത്തില്‍ നിയമം നിര്‍മിക്കാനാണ് രാജസ്ഥാനില്‍ ശ്രമിക്കുന്നത്. ചാന്‍സലറുടെ കാലാവധി അഞ്ചു വര്‍ഷമായിരിക്കും. വിദ്യാഭ്യാസവിദഗ്ധന്മാരെയും പണ്ഡിതരെയുമാകും പരിഗണിക്കുക. 

 

വയസ് 65നും 75നും ഇടയിലാകണം. ഗവര്‍ണര്‍ക്ക് ബിരുദദാനച്ചടങ്ങിന്‍റെ അധ്യക്ഷത വഹിക്കുന്നത് അടക്കമുള്ള വിസിറ്റര്‍ പദവിയായിരിക്കും. വൈസ്ചാന്‍സലറെ നിയമിക്കുക സര്‍ക്കാരിന്‍റെ അംഗീകാരത്തോടെ ചാന്‍സലറായിരിക്കും. വിദഗ്ധസമിതി നല്‍കുന്ന ശുപാര്‍ശയുടെ അടിസ്ഥാനത്തിലാകും നിയമനം. ചാന്‍സലറുടെ പദവിയുള്ള ഗവര്‍ണറാണ് ഇപ്പോള്‍ ൈവസ്ചാന്‍സലര്‍മാരെ നിയമിക്കുന്നത്.