rajasthan-road-bjy

TAGS

250 കോടിരൂപ മുടക്കി നിർമിച്ച എലിവേറ്റഡ് പാതയ്ക്ക് ഭാരത് ‘ജോഡോ സേതു’ എന്ന് പേരുനൽകി രാജസ്ഥാൻ സർക്കാർ. ജയ്പൂർ നഗരത്തിലാണ് 2.8 കിലോമീറ്റർ‌ ദൂരമുള്ള പുതിയ പാത നിർമിച്ചത്. രാജസ്ഥാൻ മുഖ്യമന്ത്രി അശോക് ഗെലോട്ടാണ് റോഡ് ഉദ്ഘാടനം ചെയ്തത്.

 

മുൻപ് ഈ റോഡിന്റെ പേര് സോഡാല എലിവേറ്റ‍ഡ് റോഡ് എന്നായിരുന്നു. പുതുക്കി പണിത ശേഷമാണ് റോഡിന് പുതിയ പേര് സർക്കാർ നൽകിയത്. രാഹുൽ ഗാന്ധി നയിക്കുന്ന ഭാരത് ജോഡോ യാത്ര പുരോഗമിക്കുന്നതിന് ഇടയിലാണ് ഗെലോട്ടിന്റെ ഈ നീക്കം എന്നതും ശ്രദ്ധേയം. പുതിയ പാത വന്നതോടെ അംബേദ്ക്കര്‍ സര്‍ക്കിളിനും അജ്മീര്‍ റോഡിനും ഇടയിലുള്ള ഗതാഗതം എളുപ്പമാകും. ഇതിനൊപ്പം മറ്റ് ആറു പദ്ധതികൾക്കും മുഖ്യമന്ത്രി തറക്കല്ലിട്ടു.