knr-jail

കണ്ണൂർ സെൻട്രൽ ജയിലിൽ തടവുകാര്‍  തമ്മിൽ  ഏറ്റുമുട്ടി. ജയിൽ ദിനാഘോഷത്തിനിടെ വൈകിട്ടാണു  സംഘർഷമുണ്ടായത്. കാപ തടവുകാരൻ വിവേകിന്‍റെ തലയ്ക്കു സാരമായി മുറിവേറ്റു. ഇയാളെ ജില്ലാ ആശുപത്രിയിലെത്തിച്ച് മുറിവിൽ തുന്നലുകളിട്ട ശേഷം രാത്രി തന്നെ സെന്‍ട്രല്‍ ജയിലിലെത്തിച്ചു.ഗുണ്ടകളുടെ രണ്ടു സംഘങ്ങൾ തമ്മിലാണ് സംഘർഷമുണ്ടായതെന്ന്  പൊലീസ് പറയുന്നു. അഞ്ചംഗ സംഘത്തിന്‍റെ  ആക്രമണത്തിലാണു വിവേകിനു പരുക്കേറ്റത്. വിവേകിനൊപ്പവും നാലോളം  ആളുകളുണ്ടായിരുന്നുവെന്നും ഇവരാണു സംഘർഷം തുടങ്ങിയതെന്നും ജയിൽ ഉദ്യോഗസ്ഥർ പറഞ്ഞു.സംഭവത്തില്‍ ടൗൺ പൊലീസ്  കേസ് റജിസ്റ്റര്‍ ചെയ്തു.

 

Prisoners clashed in Kannur Central Jail; One injured