പെരിയ ഇരട്ടക്കൊല കേസിലെ പ്രതികൾക്കായി വക്കാലത്ത് ഏറ്റെടുത്ത മുൻ കോൺഗ്രസ് നേതാവും മുതിർന്ന അഭിഭാഷകനുമായ സി.കെ ശ്രീധരനെതിരെ കൊല്ലപ്പെട്ട ശരത് ലാലിന്‍റെ പിതാവ് സത്യനാരായണന്‍. സി.കെ.ശ്രീധരന്‍റേത് നീചമായ നീക്കമെന്നും കേസ് അട്ടിമറിക്കാന്‍ ഗൂഢാലോചന നടത്തിയെന്നും സത്യനാരായണന്‍ ആരോപിച്ചു. കൂടെ നിന്ന് ചതിച്ചു. ഗൂഢാലോചന കണ്ടെത്താന്‍ ശ്രീധരനെതിരെ കോടതിയില്‍ പോകുമെന്നും സത്യനാരായണന്‍ മനോരമ ന്യൂസിനോടു് പറഞ്ഞു. വിഡിയോ റിപ്പോര്‍ട്ട് കാണാം.