പ്രാദേശിക ഭിന്നതയെത്തുടര്‍ന്ന് പാലക്കാട് മഞ്ഞളൂരില്‍ സിപിഎം വിട്ടവര്‍ കോണ്‍ഗ്രസില്‍ ചേര്‍ന്നു. മഞ്ഞളൂർ മുൻ ലോക്കൽ സെക്രട്ടറി എം.വിജയനും സഹപ്രവര്‍ത്തകര്‍ക്കും തില്ലങ്കാടില്‍ ഡിസിസി നേതൃത്വം സ്വീകരണം സംഘടിപ്പിച്ചു. വരും ദിവസങ്ങളില്‍ കൂടുതല്‍ പ്രവര്‍ത്തകര്‍ യു.ഡി.എഫിനൊപ്പം ചേരുമെന്നാണ് നേതാക്കളുടെ നിലപാട്.
കോണ്‍ഗ്രസിന് സംഘടനാ പ്രവര്‍ത്തനം നടത്താന്‍ പോലും പരിമിതിയുണ്ടായിരുന്ന സ്ഥലത്താണ് പൊതുയോഗം സംഘടിപ്പിച്ച് ഇടതുപക്ഷത്തുണ്ടായിരുന്നവര്‍ക്ക് ഡിസിസി നേതൃത്വം കൈ കൊടുത്തത്. മുന്‍ ലോക്കല്‍ സെക്രട്ടറി വിജയന്‍ ഉള്‍പ്പെടെ പത്തിലേറെ സിപിഎം പ്രവര്‍ത്തകരാണ് ആദ്യഘട്ടത്തില്‍ കോണ്‍ഗ്രസിനൊപ്പം ചേര്‍ന്നത്. മഞ്ഞളൂരിലേത് പ്രാദേശിക പ്രശ്നം മാത്രമെന്ന് സിപിഎം നേതൃത്വം ആവര്‍ത്തിക്കുന്നതിനിടയിലാണ് ഈ കൊഴിഞ്ഞുപോക്ക്. സിപിഎമ്മില്‍ നിന്ന് ഇനിയും നിരവധിപേര്‍ വരാനുണ്ടെന്ന് സന്ദീപ് വാരിയര്‍.
സിപിഎമ്മിന് ഏറെ സ്വാധീനമുള്ള മേഖലയിലെ കൂട്ടരാജി ജില്ലാ നേതൃത്വത്തിന് തലവേദനയായിട്ടുണ്ട്. പാര്‍ട്ടി സമ്മേളനങ്ങള്‍ തുടരുന്ന സാഹചര്യത്തില്‍ വിഷയത്തിന്‍റെ ഗൗരവമേറും. പാര്‍ട്ടിക്കോട്ടയില്‍ വിള്ളല്‍ വീഴുന്നതിന് പിന്നില്‍ വിഭാഗീയതയല്ല വ്യക്തിതാല്‍പര്യം മാത്രമെന്നാണ് സിപിഎം നേതൃത്വത്തിന്‍റെ നിലപാട്.