തൃശൂർ ശക്തൻ ബസ് സ്റ്റാൻഡിൽ മൂന്നു പേരെ ബ്ലേഡ് കൊണ്ട് വരഞ്ഞ് പരുക്കേൽപ്പിച്ചു. നടത്തറ സ്വദേശി നിധിൻ, ഒളരി സ്വദേശി മുരളി , ചെമ്പൂക്കാവ് സ്വദേശി അനിൽ എന്നിവർക്കാണ് പരുക്കേറ്റത്. ആക്രമിച്ച ഹരിയെ ഈസ്റ്റ് പൊലീസ് കസ്റ്റഡിയിലെടുത്തു. ശക്തൻ സ്റ്റാൻഡിന് സമീപത്തെ കള്ള് ഷാപ്പിലായിരുന്നു അക്രമം. ഉച്ചകഴിഞ്ഞ് രണ്ടേ കാലിനായിരുന്നു ആക്രമണം. ഗുരുതരമായി പരുക്കേറ്റ നിധിൻ, മുരളി എന്നിവരെ മെഡിക്കൽ കോളജ് ആശുപത്രിയിലേയ്ക്ക് മാറ്റി. വിഡിയോ റിപ്പോർട്ട് കാണാം.