ശബരിമലയില്‍ അരവണ നിർമാണത്തിനുപയോഗിക്കുന്നത് ഗുണനിലവാരമില്ലാത്ത ഏലക്കയെന്ന് പരിശോധന റിപ്പോര്‍ട്ട്. തിരുവനന്തപുരത്തെ ഭക്ഷ്യസുരക്ഷാ ലബോറട്ടറിയുടെ പരിശോധനാ റിപ്പോര്‍ട്ട് നാളെ ഹൈക്കോടതി പരിഗണിക്കും. അരവണ നിര്‍മാണത്തിന് ഉപയോഗിക്കുന്ന ഏലയ്ക്കയില്‍ അനുവദനീയമായതിലുമധികം രാസവസ്തു സാന്നിധ്യമുണ്ടെന്നാണ് കണ്ടെത്തല്‍. അരവണ നിര്‍മാണത്തിന് ഏലയ്ക്ക സംഭരിക്കുന്നതിനായി നല്‍കിയ കരാര്‍ സുതാര്യമല്ലെന്ന് ചൂണ്ടിക്കാട്ടി അയ്യപ്പ സ്പൈസസ് കമ്പനിയാണ് ഹര്‍ജി നല്‍കിയത്. ഏലയ്ക്കക്ക് ഗുണനിലവാരമില്ലെന്ന പരാതിയുടെ അടിസ്ഥാനത്തിലാണ് കോടതി തന്നെ രാസപരിശോധനന നടത്താന്‍ നിര്‍ദേശിച്ചത്. വിഡിയോ റിപ്പോര്‍ട്ട് കാണാം.
Cardamom used for Aravana has no quality; Inspection report