postel-vote

ട്രഷറിയിൽ നിന്ന് കാണാതായ പെരിന്തമണ്ണ നിയമസഭ മണ്ഡലത്തിലെ സ്പെഷല്‍ പോസ്റ്റൽ വോട്ടുകളുടെ പെട്ടി ഇന്ന് ഹൈക്കോടതിയിൽ ഹാജരാക്കും. മലപ്പുറം ജില്ല സഹകരണ ജോയിന്റ് റജിസ്ട്രാറുടെ ഓഫീസിൽ നിന്ന്  കണ്ടെത്തിയ പെട്ടിയടക്കം മൂന്നു പെട്ടികളിലായി സൂക്ഷിച്ച 348 വോട്ടുകളാണ് ഇന്ന് കോടതിയിൽ ഹാജരാക്കുക. യുഡിഎഫ് സ്ഥാനാർഥി നജീബ് കാന്തപുരത്തിൻ്റെ വിജയം ചോദ്യം ചെയ്ത് എതിർ സ്ഥാനാർഥി കെ.പി.എം മുസ്തഫ നൽകിയ ഹർജി ഹൈക്കോടതി ഇന്ന് വീണ്ടും പരിഗണിക്കും. 

 

അതേസമയം അപ്രത്യക്ഷമായ പെട്ടി 20 കിലോമീറ്റർ അകലെ മലപ്പുറത്ത് കണ്ടത്തിയ സംഭവത്തിൽ വിശദമായ അന്വേഷണം ആവശ്യമുണ്ടെന്ന് പെരിന്തൽമണ്ണ സബ് കലക്ടർ ശ്രീധന്യ സുരേഷ് പറഞ്ഞു. മുസ്തഫയുടെ ഹർജി പരിഗണിക്കുന്നതിന്റെ ഭാഗമായി പോസ്റ്റൽ വോട്ട് പെട്ടികൾ ഹൈക്കോടതിയിലേക്ക് മാറ്റുമ്പോഴാണ് ഒരു പെട്ടി കാണാതായെന്ന് അറിയുന്നത്. സംഭവത്തിൽ  മുഖ്യ തിരഞ്ഞെടുപ്പ് ഓഫീസർ  കലക്ടറോട് റിപ്പോർട്ട് തേടിയിട്ടുണ്ട്.

 

The High Court will hear the Perinthalmanna election case again today