wayanaddialysis-14

വയനാട്ടില്‍ ഡയലിസിസ് സെന്റര്‍ ആരംഭിക്കാന്‍ മണ്ഡലം എംപി രാഹുല്‍ ഗാന്ധി അയച്ച ഉപകരണങ്ങള്‍ ആശുപത്രിയിലേക്ക് ഇറക്കാന്‍ അനുമതി നല്‍കാതെ ഉദ്യോഗസ്ഥര്‍ മടക്കി അയച്ചെന്ന് ആക്ഷേപം. വണ്ടൂര്‍ താലൂക്ക് ആശുപത്രിയില്‍ പുതിയ ഡയാലിസിസ് യൂണിറ്റ് ആരംഭിക്കാനുളള ശ്രമമാണ് മതിയായ സൗകര്യമില്ലെന്ന് പറഞ്ഞ് മെഡിക്കല്‍ ഓഫിസറും ജീവനക്കാരും തിരിച്ചയച്ചത്. 35 ലക്ഷം രൂപ വില വരുന്ന ഉപകരണങ്ങള്‍ കൂടിയാലോചനയില്ലാതെ മടക്കി അയച്ചതില്‍ ബ്ലോക്ക് പഞ്ചായത്ത് അന്വേഷണം പ്രഖ്യാപിച്ചു. റിപ്പോര്‍ട്ട് കിട്ടിയാലുടന്‍ നടപടി സ്വീകരിക്കുമെന്നും ഭരണസമിതി അറിയിച്ചു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Block panchayat to probe dialysis equipments return case