ഇസ്രയേലിലെ ഒളിവിടത്തില്‍ നിന്ന് ബിജുവിനെ കണ്ടെത്തിയത് രഹസ്യാന്വേഷണ ഏജന്‍സി . ഇസ്രയേലിലെ ഇന്ത്യന്‍ എംബസി ഫസ്റ്റ്  സെക്രട്ടറി നവീന്‍ റാണ കൃഷ്ണയെ ഇന്റര്‍പോള്‍ അറിയിച്ചതാണ് ഇക്കാര്യം.  വീസ കാലവാധിയുള്ളതിനാലാണ് മറ്റ് നടപടികളിലേക്ക് നീങ്ങാത്തതെന്നും ഇന്ത്യന്‍ എംബസിയെ അറിയിച്ചിട്ടുണ്ട് . ബിജുവിനെ കേരളത്തിലെക്ക് തിരിച്ചയച്ചെന്ന് ഇന്ത്യന്‍ അംബാസിഡര്‍ ഇന്‍ ചര്‍ജ് രാജീവ് ബോഖേഡേ കൃഷി വകുപ്പ് സെക്രട്ടറി ബി അശോകിനെയും  അറിയിച്ചു. 

 

‘പോയത് ബത്‌ലഹേം കാണാന്‍’

 

ഇന്ത്യന്‍ സമയം വൈകിട്ട് നാലുമണിക്കുള്ള വിമാനത്തില്‍ ടെല്‍അവീവില്‍ നിന്ന് തിരിച്ച ബിജു പുലര്‍ച്ചെ 4ന് കോഴിക്കോടെത്തും. ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ അറിയിച്ചുവെന്ന് കൃഷിമന്ത്രി പി പ്രസാദ് മനോരമ ന്യൂസിനോട് സ്ഥിരീകരിച്ചു  . ബത് ലഹേം കാണാനാണ് സംഘത്തില്‍ നിന്ന് പോയതെന്ന് സഹോരന്‍ ബെന്നിയും മനോരമ ന്യൂസിനോട് പറഞ്ഞു  

 

നയതന്ത്രതലത്തില്‍ സര്‍ക്കാര്‍ സമ്മര്‍ദം ശക്തമാക്കിയതോടെയാണ് ഇസ്രയേലില്‍ മുങ്ങിയ ബിജുവിന് നാട്ടിലേക്ക് തിരിക്കേണ്ടി വന്നത്. ബിജുവിന് സഹായിക്കുന്നത് ഗുണകരമായിരിക്കില്ലെന്ന് മലയാളികള്‍ക്ക് അവിടുത്തെ ഇന്ത്യന്‍ എംബസി നല്‍കിയ സന്ദേശവും ബിജുവിന് തിരിച്ചടിയായി.  ബിജുവിനെ കണ്ടെത്തിയ കാര്യം സഹോദരന്‍ ബെന്നി കൃഷി മന്ത്രി പി പ്രസാദിനെ വിളിച്ചറിയിക്കുകയായിരുന്നു. 

 

ബിജു മുങ്ങിയതാണെന്ന് വ്യക്തമായിട്ടും  ബെത്‌ലഹേം കാണാനാണ് പോയതെന്ന്  പറയുന്നത് തുടര്‍നടപടികള്‍ ഒഴിവാക്കാനായാണ്. വീസ കാലാവധിയുള്ളതിനാല്‍ ബിജുവിനെതിരെ ഇസ്രയേലില്‍ നിയമനടപടിയുണ്ടായില്ല. സംസ്ഥാനത്തും നിയമനടപടിയുണ്ടാകരുതെന്ന് സഹോദരന്‍ കൃഷിമന്ത്രിയോട് അഭ്യര്‍ഥിച്ചു. എന്നാല്‍ എന്ത് കൊണ്ട് അപ്രത്യക്ഷനായെന്ന വിശദീകരണം ബിജു സര്‍ക്കാരിന് നല്‍കേണ്ടി വരും . 

 

Biju Kurien was found by Mossad; sent back; Reach Kozhikode at 4 am