കര്‍ഷകസംഘത്തില്‍നിന്ന് പോയത് ബെത്‌ലഹേം കാണാനെന്ന് ബിജു കുര്യന്‍ പറഞ്ഞതായി സഹോദരന്‍. ബിജു കുടുംബവുമായി ബന്ധപ്പെട്ടെന്നും സഹോദരന്‍ ബെന്നി മനോരമ ന്യൂസിനോട്. നാളെ പുലര്‍ച്ചെ 4ന് ഗള്‍ഫ് എയര്‍ വിമാനത്തില്‍ കോഴിക്കോട്ടെത്തുമെന്നും ബെന്നി പറഞ്ഞു. 

 

അതേസമയം, ബിജു നാളെ കേരളത്തിലെത്തുമെന്നു കൃഷിമന്ത്രി പി.പ്രസാദ് പറഞ്ഞു. കേരളത്തില്‍നിന്നുള്ള കര്‍ഷകസംഘത്തിനൊപ്പം ഇസ്രയേലില്‍ പോയ ബിജു സംഘത്തില്‍ നിന്ന് മുങ്ങുകയായിരുന്നു. റിപ്പോര്‍ട്ട് സ്ഥിരീകരിച്ച ബിജുവിനെ കണ്ടെത്തിയതായി സഹോദരന്‍ അറിയിച്ചതായും വ്യക്തമാക്കി. 

 

Biju left the group to see Bethlehem; Will arrive tomorrow: Brother