Sangma-submits-his-resignat

മേഘാലയില്‍ സര്‍ക്കാര്‍ രൂപീകരണത്തിന് ഗവര്‍ണറുടെ ക്ഷണം ലഭിച്ചതായി എന്‍.പി.പി നേതാവ് കോൺറാഡ് സാങ്മ. 32 എം.എല്‍.എമാരുടെ പിന്തുണയുണ്ടെന്നും സാങ്മ അവകാശപ്പെട്ടു. കോൺഗ്രസ്, തൃണമൂൽ, എച്ച്.എസ്.പി.ഡി.പി അടക്കം 5 പാർട്ടികളെയും സ്വതന്ത്രനെയും ഒപ്പം നിർത്തി സര്‍ക്കാര്‍ രൂപീകരിക്കാന്‍ യു.ഡി.പിയും നീക്കം നടത്തിയിരുന്നു. ചൊവ്വാഴ്ച രാവിലെ 11ന് സത്യപ്രതിജ്ഞ ചെയ്യും. പ്രധാനമന്ത്രിയും കേന്ദ്ര ആഭ്യന്തരമന്ത്രിയും മറ്റ് നേതാക്കളും ചടങ്ങില്‍ പങ്കെടുക്കും.

അതിനിടെ മേഘാലയയില്‍ എച്ച്.എസ്.പി.ഡി.പി എംഎല്‍എ മെത്തോഡിയസ് ദഖാറിന്റെ ഓഫിസിന് തീയിട്ടു. എന്‍പിപി-ബിജെപി സഖ്യത്തെ പിന്തുണച്ചുവെന്ന് ആരോപിച്ച് എച്ച്.എസ്.പി.ഡി.പി പ്രവര്‍ത്തകരാണ് തീയിട്ടതെന്ന് ആരോപണം

 

Meghalaya: Conrad Sagma claims backing of 32 MLAs