rubber-board-chairman-met-t

തലശേരി അതിരൂപത ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനിയുമായി കേന്ദ്ര റബർ ബോർഡ് ചെയർമാൻ സവാർ ധനാനിയ കൂടിക്കാഴ്ച്ച നടത്തി. കണ്ണൂർ നെല്ലിക്കാംപോയിൽ വച്ച് നടന്ന കൂടിക്കാഴ്ച്ചയിൽ റബ്ബർ താങ്ങുവില ഉൾപ്പടെയുള്ള വിഷയങ്ങൾ ചർച്ചയായി. കർഷകരുമായി ബന്ധപ്പെട്ട ആശങ്കകൾ അനുഭാവം പരിഗണിക്കാമെന്നും താങ്ങുവിലയുടെ കാര്യം കേന്ദ്ര സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുമെന്നും റബർ ബോർഡ് ചെയർമാൻ ബിഷപ്പിന് ഉറപ്പു നൽകി. റബ്ബറിന് താങ്ങുവില കിലോക്ക് 300 രൂപയാക്കിയാൽ ബിജെപിയ്ക്ക് വോട്ട് ചെയ്യുന്നതിന് പ്രയാസമില്ലെന്ന് മാർ ജോസഫ് പാംപ്ലാനി നിലപാട് എടുത്തിരുന്നു.

 

Central Rubber Board Chairman met Thalassery Archbishop