സംസ്ഥാനത്ത് മില്‍മ പാലിന് നാളെ മുതല്‍ വില വര്‍ധിക്കുമെന്നത് അറിഞ്ഞില്ലെന്ന് മന്ത്രി ജെ. ചിഞ്ചുറാണി. നിലവില്‍ പാല്‍ വില വര്‍ധിപ്പിക്കേണ്ട സാഹചര്യം ഇല്ലെന്നും മില്‍മയോട് വിശദീകരണം തേടുമെന്നും മന്ത്രി വ്യക്തമാക്കി. വില വര്‍ധനവിന്റെ ഗുണം കര്‍ഷകര്‍ക്ക് ലഭിക്കില്ലെന്നും മന്ത്രി പറഞ്ഞു. 

 

ലീറ്ററിന് രണ്ട് രൂപ നിരക്കില്‍ നാളെ മുതല്‍ വര്‍ധിക്കുമെന്നായിരുന്നു മില്‍മ പ്രഖ്യാപിച്ചത്. പച്ച, മഞ്ഞ കവറിലുള്ള പാലിനാണ് വില കൂടുന്നത്. വര്‍ധന പ്രാബല്യത്തില്‍ വന്നാല്‍ 29 രൂപയായിരുന്ന മിൽമാ റിച്ചിന് 30 രൂപയും 24 രൂപയുടെ മില്‍മ സ്മാര്‍ട്ടിന് 25 രൂപയും നല്‍കണം.

 

 Seek explanation from milma on price hike; Minister