TAGS

കോഴിക്കോട് കോരപ്പുഴ പാലത്തിൽ ഇന്നലെ അർധരാത്രിയ്ക്ക് ശേഷം ഉണ്ടായ വാഹനാപകടത്തിൽ അഛനും രണ്ടു വയസുള്ള മകനും മരിച്ചു. സ്കൂട്ടറും കാറും കൂട്ടിയിടിച്ചാണ് അപകടം. വെസ്റ്റിഹിൽ ചുങ്കം പണിക്കർതൊടി അതുൽ, രണ്ടു വയസുള്ള മകൻ അൻവിക് എന്നിവരാണ് മരിച്ചത്. അതുൽ കെ മുരളീധരൻ എം.പിയുടെ ഡ്രൈവറാണ്. പരുക്കേറ്റ അതുലിന്റെ ഭാര്യ മായ , അമ്മ കൃഷ്ണവേണി, കാർ യാത്രക്കാരായ രണ്ടുപേരെയും കോഴിക്കോട് മെഡിക്കൽ കോളജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഇവരുടെ പരുക്ക് ഗുരുതരമല്ല. കൊയിലാണ്ടി ഭാഗത്തേക്ക് പോകുകയായിരുന്ന കാറും എതിർ ദിശയിൽ വന്ന സ്കൂട്ടറും ആണ് അപകടത്തിൽപ്പെട്ടത്. ഇടിയുടെ ആഘാതത്തിൽ സ്കൂട്ടർ പൂർണ്ണമായും കാറിന്റെ മുൻഭാഗവും തകർന്നു .

 

Elathur accident; two dies