കൊച്ചിയിൽ മാലിന്യം വലിച്ചെറിയുന്നവരെ തലങ്ങും വിലങ്ങും പൂട്ടാന്‍ അരയും തലയും മുറുക്കി പൊലീസും രംഗത്തിറങ്ങും. നിയമം പാലിക്കാത്തവരെ സമൂഹത്തിന് മുന്നില്‍ തുറന്നുകാട്ടുമെന്ന് സിറ്റി പൊലീസ് കമ്മിഷണര്‍ കെ.സേതുരാമന്‍ വ്യക്തമാക്കി. മൂന്നുമാസത്തിനിടെ മാലിന്യം വലിച്ചെറിഞ്ഞവരില്‍ നിന്ന് 28 ലക്ഷം രൂപയാണ് പിഴയായി ഈടാക്കിയത്.
മാലിന്യം തള്ളുന്നവരെ തേടി സ്ക്വാഡും പൊലീസും രംഗത്തിറങ്ങിയത് മാര്‍ച്ച് മുതലണ്. മൂന്ന് മാസം പിന്നിടുമ്പേോള്‍ രജിസ്റ്റര്‍ ചെയ്തത് 528 കേസുകള്‍. ലോറികളടക്കം 51 വാഹനങ്ങളും പിടിച്ചെടുത്തു. ലക്ഷങ്ങള്‍ പിഴയിനത്തില്‍ കോര്‍പ്പറേഷന്‍ പോക്കറ്റിലുമാക്കി. എന്നിട്ടും നഗരം വൃത്തിയായില്ല.
No end to public dumping of waste