muttilbalan-25

സര്‍ക്കാര്‍ ഉത്തരവുണ്ടെന്ന കള്ളം പറഞ്ഞാണ് റോജി അഗസ്റ്റിന്‍ തന്നെ സമീപിച്ചതെന്ന് മരംമുറി തട്ടിപ്പിന് ഇരയായ ബാലന്‍. എല്ലായിടത്തും മരം കൊടുക്കുന്നുണ്ടെന്നും ഇയാള്‍ പറഞ്ഞതായി ബാലന്‍ പറയുന്നു. മരം മുറിക്കുന്നതിനായി താന്‍ അപേക്ഷ നല്‍കിയിട്ടില്ലെന്നും തന്റെ പേരില്‍ വില്ലേജ് ഓഫിസില്‍ നല്‍കിയിരിക്കുന്നത് വ്യാജ ഒപ്പാണെന്നും ബാലന്‍ വെളിപ്പെടുത്തി. ഒപ്പ് വ്യാജമാണെന്ന് പൊലീസ് സ്ഥിരീകരിച്ചിരുന്നു. വിഡിയോ റിപ്പോര്‍ട്ട് കാണാം. 

റവന്യൂ ഉത്തരവിന്‍റെ മറവില്‍ മരം മുറിച്ചുകടത്താനായി ഏഴ് അപേക്ഷകളും റോജി അഗസ്റ്റിന്‍ വ്യാജമായി നിര്‍മിച്ചതാണെന്ന് പൊലിസ് കണ്ടെത്തിയിരുന്നു. ഇത് ശരിവക്കുന്നതാണ് തട്ടിപ്പിനിരയായവരുടെ വാക്കുകള്‍. റോജി അഗസ്റ്റിന്‍ സ്വന്തം കൈപ്പടയില്‍ എഴുതി തയ്യാറാക്കി നല്‍കിയതാണെന്നും ഒപ്പുകളിട്ടത് റോജി തന്നെയാണെന്നും കയ്യക്ഷരപരിശോധനയില്‍ തെളിഞ്ഞിരുന്നു. 2020ലെ റവന്യൂവകുപ്പ് ഉത്തരവിന്‍റെ മറവിലാണ് 574 വര്‍ഷം പഴക്കമുള്ള മരങ്ങളടക്കം മുറിച്ചെടുത്തത്.  മരങ്ങള്‍ മുറിച്ചുമാറ്റിയത് പട്ടയഭൂമിയില്‍ നിന്ന് തന്നെയെന്ന് ആവര്‍ത്തിച്ച വനംമന്ത്രി, പ്രതികള്‍ രക്ഷപ്പെടാന്‍ പഴുത് തേടുന്നത് സ്വാഭാവികമാണെന്നും പ്രതികരിച്ചു. കുറ്റപത്രം ഒരുമാസത്തിനകം സമര്‍പ്പിക്കാനാണ് അന്വേഷണസംഘത്തിന്‍റെ ശ്രമം. 

Muttil tree felling victim against Roji Augustine