premkumar-haritha-divya
  • ഹരിത വി.കുമാര്‍ മൈനിങ് ആന്‍ഡ് ജിയോളജി വകുപ്പ് ഡയറക്ടര്‍
  • ദിവ്യ എസ്.അയ്യര്‍ക്ക് വിഴിഞ്ഞം പോര്‍ട്ട് എം.ഡിയുടെ ചുമതല
  • വി.ആര്‍.പ്രേംകുമാര്‍ പഞ്ചായത്ത് ഡയറക്ടറാകും

വിഴിഞ്ഞത്ത് ആദ്യകപ്പല്‍ അടുക്കുന്നതിന്  തൊട്ടുമുന്‍പ് വിഴിഞ്ഞം തുറമുഖ കമ്പനി എം.ഡി അദീല അബ്ദുള്ളക്ക് സ്ഥാനചലനം. പകരം പത്തനംതിട്ടകലക്ടര്‍ ഡോ.ദിവ്യ എസ്.അയ്യര്‍ക്ക് വിഴിഞ്ഞത്തിന്‍റെ ചുമതല നല്‍കി. ആറ് ജില്ലാകലക്ടര്‍മാര്‍ക്കുള്‍പ്പെടെ ഐ.എ.എസ് മധ്യനിരയില്‍ വ്യാപകമായ അഴിച്ചു പണിയാണ് വന്നിരിക്കുന്നത്. 

ഞായറാഴ്ച വിഴിഞ്ഞത്ത് ആദ്യകപ്പലടുക്കുംസ്വീകരണ ചടങ്ങുകളുടെ ഒരുക്കങ്ങള്‍ അവസാനഘടട്ത്തിലെത്തി നില്‍ക്കുമ്പോഴാണ്  വിഴിഞ്ഞം ഇന്‍റര്‍നാഷണല്‍സീപോര്‍ട്ടിന്‍റെ എം.ഡി സ്ഥാനത്തു നിന്ന് അദീല അബ്ദുള്ളയെ മാറ്റിയത്. പത്തനംതിട്ട കലക്ടര്‍ ഡോ. ദിവ്യഎസ്.അയ്യര്‍വിഴിഞ്ഞം തുറമുഖ കമ്പനിയുടെ  എം.ഡിയാകും. പുതുതായി രൂപം നല്‍കുന്ന ഖരമാലിന്യമാനേജ്മെന്‍റ് പദ്ധതിയുടെ  ഡയറക്ടറുടെ ചുമതലയും ഡോ ദിവ്യക്ക് നല്‍കി. പത്തനംതിട്ട ഉള്‍പ്പെടെ ആറു ജില്ലകളിലെ കലക്ടർമാര്‍ക്ക് മാറ്റമുണ്ട്. ആലപ്പുഴ ജില്ലാ കളക്ടർ ഹരിത വി കുമാറിനെ മൈനിങ് ജിയോളജി വകുപ്പ് ഡയറക്ടറായി നിയമിച്ചു. മലപ്പുറം കലക്ടർ വി.ആർ പ്രേംകുമാർ പഞ്ചായത്ത് ഡയറക്ടറാകും. കൊല്ലം കലക്ടർ അഫ്സാന പർവീൻ ഭക്ഷ്യസുരക്ഷ കമ്മീഷണർ ആകും.

ജോൺ വി. സാമുവലാണ് പുതിയ ആലപ്പുഴ കലക്ടർ. എൻ. ദേവദാസ് കൊല്ലം, ബി ആർ വിനോദ് മലപ്പുറം, അരുൺ കെ വിജയന്‍ കണ്ണൂര്‍,സ്നേഹിൽ കുമാർ സിങ് കോഴിക്കോട്, എ.ഷിബു പത്തനംതിട്ട എന്നിവര്‍ അതാത് ജില്ലകളില്‍ കലക്ടര്‍മാരായി ചുമതലയേല്‍ക്കും. ഡല്‍ഹി റസിഡന്‍റ് കമ്മിഷണര്‍ സൗരഭ് ജെയിന്‍ തൊഴില്‍വകുപ്പ് സെക്രട്ടറിയാകും. ഭക്ഷ്യവകുപ്പ് സെക്രട്ടറി അജിത് കുമാര്‍ ഡല്‍ഹി റസിഡന്‍റ് കമ്മിഷണറുടെ ചുമതലയും വഹിക്കും. ചേതന്‍ കുമാര്‍മീണ അഡിഷണല്‍റസിഡന്‍റ് കമ്മിഷണറായി ഡല്‍ഹിയില്‍ പ്രവര്‍ത്തിക്കും. കെ.സുധീറാണ് പുതിയ പ്രവേശന പരീക്ഷാ കമ്മിഷണര്‍. 

Changes in District Collector 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ