യുഡിഎഫിന്‍റെ സെക്രട്ടേറിയറ്റ് ഉപരോധത്തിനിടെ മാധ്യമപ്രവര്‍ത്തകനെ അധിക്ഷേപിച്ച് മുഖ്യമന്ത്രിയുടെ ശാസ്ത്ര ഉപദേഷ്ടാവ് എം.സി ദത്തന്‍. കന്‍റോണ്‍മെന്‍റ് ഗേറ്റിലൂടെ സെക്രട്ടേറിയറ്റിലേക്ക് പ്രവേശിക്കാനെത്തിയ ദത്തനെ സമീപത്തെ  ബാരിക്കേഡിനടുത്ത് പൊലീസ്  തടഞ്ഞിരുന്നു. ആളെ മനസിലാകാതെ, തിരിച്ചറിയല്‍ കാര്‍ഡ് ചോദിച്ച പൊലീസിനോട് കാര്‍ഡ് കൈവശമില്ലെന്ന്  അദ്ദേഹം പറഞ്ഞു. തുടര്‍ന്ന് മടങ്ങിപ്പോയ ദത്തന്‍, ഈ സംഭവത്തെക്കുറിച്ച് ചോദിച്ച മാധ്യമപ്രവര്‍ത്തകനോടാണ് ക്ഷുഭിതനായത്. ശബ്ദിക്കരുതെന്നും നാണമില്ലല്ലോയെന്നുമായിരുന്നു ദത്തന്റെ രോഷപ്രകടനം.അങ്ങനെ പറയേണ്ടുന്ന കാര്യമെന്താണെന്ന് ചോദിച്ച മാധ്യമപ്രവര്‍ത്തകരോട് അദ്ദേഹം പ്രതികരിച്ചില്ല. മുഖ്യമന്ത്രിയുടെ ഉപദേഷ്ടാവിനെ തിരിച്ചറിഞ്ഞ പൊലീസ് പിന്നീട് അദ്ദേഹത്തെ സെക്രട്ടേറിയറ്റിലേക്ക് കടത്തിവിട്ടു. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

വാര്‍ത്തകളും വിശേഷങ്ങളും വിരല്‍ത്തുമ്പില്‍. മനോരമന്യൂസ് വാട്സാപ് ചാനലില്‍ ചേരാം. ഇവിടെ ക്ലിക് ചെയ്യൂ.