കണ്ണൂര്‍ കരിക്കോട്ടക്കരിയില്‍ മാവോയിസ്റ്റുകളും പൊലീസും ഏറ്റുമുട്ടി. വെടിവയ്പ്പില്‍ മാവോയിസ്റ്റുകള്‍ക്ക് പരുക്കേറ്റു. ആയുധങ്ങള്‍ പിടിച്ചെടുത്തു. കൂടുതല്‍ പൊലീസ് സ്ഥലത്തേക്ക് എത്തുന്നു.
2 മാവോയിസ്റ്റുകൾക്കു പരുക്കേറ്റതായി സൂചനയുണ്ട്. വൻ സ്ഫോടന ശബ്ദവും തുടർന്നു വെടിയൊച്ചകളും കേട്ടതായി നാട്ടുകാർ. തണ്ടർബോൾട്ട്, ആന്റി നക്സൽ ഫോഴ്സ്, സ്പെഷൽ ഓപറേഷൻ ഗ്രൂപ് എന്നിവയുടെ നേതൃത്വത്തിൽ നടക്കുന്ന തിരച്ചിലിനിടെയാണു വെടിവയ്പുണ്ടായത്. ലോക്കൽ സ്റ്റേഷനുകളിലെ പൊലീസുകാരെയും വനത്തിലേക്കു നിയോഗിച്ചിട്ടുണ്ട്. മാധ്യമപ്രവർത്തകരെ ഉരുപ്പുംകുറ്റിയിൽ പൊലീസ് തടഞ്ഞു. ഉരുപ്പുംകുറ്റി ടൗണിൽ വെടിയൊച്ച കേൾക്കാം.
Maoists and police clash in Kannur; Weapons seized