TAGS

തൃശൂര്‍ വിവേകോദയം സ്കൂളില്‍ വെടിവയ്പ്. മുളയം സ്വദേശി ജഗന്‍ എന്ന പൂര്‍വ വിദ്യാര്‍ഥിയാണ് അതിക്രമം നടത്തിയത്. എയര്‍ഗണ്ണുമായി എത്തി ക്ലാസ് റൂമില്‍ കയറി മൂന്നു തവണ മുകളിലേക്ക് വെടിയുതിര്‍ക്കുകയായിരുന്നു. സ്റ്റാഫ് റൂമില്‍ കയറി അധ്യാപകരെ ഭീഷണിപ്പെടുത്തുകയും ചെയ്തു. ലഹരിക്ക് അടിമയായ പ്രതിയെ പൊലീസ് കസ്റ്റഡിയിലെടുത്തു. യുവാവിനെ വൈദ്യപരിശോധനയ്ക്കായി ജില്ല ആശുപത്രിയില്‍ എത്തിച്ചു. പ്രതി തോക്ക് വാങ്ങിയത് സെപ്തംബർ 28 നാണെന്നു പൊലീസ് അറിയിച്ചു. അരിയങ്ങാടിയിലെ ട്രിച്ചൂർ ഗൺ ബസാറിൽ  നിന്ന് 1800 രൂപയ്ക്കാണ് വാങ്ങിയത്. പണം പലപ്പോഴായി അച്ഛനിൽ നിന്ന് വാങ്ങുകയായിരുന്നു. 

 

Former student opens fire at Thrissur school