സംസ്ഥാന സര്‍ക്കാരിന്‍റെ പൂജാ ബംപര്‍ ഭാഗ്യക്കുറിയുടെ ഒന്നാം സമ്മാനമായ 12 കോടി രൂപ കാസര്‍കോട് വിറ്റ JC 253199 നമ്പര്‍ ടിക്കറ്റിന്. മേരിക്കുട്ടി ജോര്‍ജെന്ന ഏജന്‍റാണ് ടിക്കറ്റ് വിറ്റത്. രണ്ടാം സമ്മാനം JD 504106, JC 748835, JC 293247, JC 781889 ടിക്കറ്റുകള്‍ക്ക്. ഒരു കോടി രൂപ വീതം നാലുപേര്‍ക്കാണ് രണ്ടാം സമ്മാനം ലഭിക്കുക. 40 ലക്ഷം ടിക്കറ്റുകള്‍ അച്ചടിച്ചതില്‍ 39 ലക്ഷവും വിറ്റുപോയിരുന്നു. 300 രൂപയാണ് ടിക്കറ്റ് വില. 20 കോടി ഒന്നാം സമ്മാനമുള്ള ക്രിസ്മസ്–ന്യൂ ഇയര്‍ ബംപര്‍ ടിക്കറ്റിന്‍റെ വില്‍പന നാളെ തുടങ്ങും. 400 രൂപയാണ് ടിക്കറ്റ് വില.
Pooja bumper lottery , kasargod