blast-near-israel-embassy-r

ഡല്‍ഹിയില്‍ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനം. വൈകുന്നേരം 5.10ന് ശേഷമാണ് സ്ഫോടനമുണ്ടായത്. സ്ഫോടനം സ്ഥിരീകരിച്ച എംബസി, ഉദ്യോഗസ്ഥരും മറ്റ് ജീവനക്കാരും സുരക്ഷിതരാണെന്നറിയിച്ചു. സ്ഫോടനസ്ഥലത്തുനിന്ന് ഇന്ത്യയിലെ ഇസ്രയേല്‍ അംബാസഡറെ അഭിസംബോധന ചെയ്തുള്ള കത്ത് പൊലീസ് കണ്ടെത്തിയിട്ടുണ്ട്. ഡല്‍ഹി പൊലീസ് മുതല്‍ എന്‍ഐഎ വരെ വിവിധ ഏജന്‍സികള്‍ സ്ഥലത്തെത്തി പരിശോധന നടത്തി.

സ്ഫോടനശബ്ദം കേട്ടുവെന്നും വന്ന് നോക്കിയപ്പോള്‍ പുക ഉയരുന്നത് കണ്ടെന്നും സമീപത്തുണ്ടായിരുന്ന സുരക്ഷാ ജീവനക്കാരന്‍ മൊഴി നല്‍കി. എംബസിയുടെ പിന്‍വശത്തുള്ള ജിന്‍ഡാല്‍ ഹൗസില്‍ സ്ഫോടനശബ്ദം കേട്ടുവെന്നായിരുന്നു ലഭിച്ച പിസിആര്‍ കോളെന്ന് പൊലീസ് അറിയിച്ചു. ഫൊറന്‍സിക് തെളിവുകളടക്കം ശേഖരിച്ച് അന്വേഷണം തുടരുകയാണെന്നും പ്രസ്താവന. 

A blast near Israel Embassy