israelembassy-delhi-police-
  • സ്ഫോടന സാധ്യത തള്ളി പൊലീസ്
  • പൂന്തോട്ടത്തില്‍ നിന്ന് കത്തും പതാകയും കണ്ടെത്തി
  • സ്ഫോടനം ഉണ്ടായെന്ന് പറയപ്പെടുന്നത് ഇന്നലെ വൈകുന്നരം 5.48ന്

ഡൽഹിയിലെ ഇസ്രയേല്‍ എംബസിക്ക് സമീപം സ്ഫോടനമുണ്ടായതിന്റെ തെളിവുകൾ കണ്ടെത്താനാകാതെ പൊലീസ്. പടക്കം, ടയര്‍ തുടങ്ങിയവ പൊട്ടുന്നതിന് സമാനമായ ശബ്ദമാണ് കേട്ടതെന്നാണ് പൊലീസ് പറയുന്നത്. എംബസിക്ക് സമീപത്തെ പൂന്തോട്ടത്തിൽ നിന്ന് കത്തിന് പുറമേ ഒരു പതാകയും കണ്ടെത്തി. ടൈപ്പ് ചെയ്ത നിലയില്‍ അംബാസഡറെ അഭിസംബോധന ചെയ്തുള്ള കത്തിൽ അസഭ്യവും പലസ്തീൻ വിഷയവുമാണെന്ന് പൊലീസ് കേന്ദ്രങ്ങൾ സൂചിപ്പിച്ചു. പതാകയെക്കുറിച്ച് കൂടുതൽ വിവരങ്ങൾ ലഭ്യമല്ല. 

 

എംബസിക്ക് സമീപത്തെ ജിന്‍ഡാല്‍ ഹൗസിന് സമീപം സ്ഫോടനമുണ്ടായാതായാണ് പൊലീസിന് ലഭിച്ച ഫോണ്‍കോള്‍. ഇസ്രയേല്‍ എംബസിയിലെ സുരക്ഷാ ജീവനക്കാര്‍ രാത്രി  വൈകിയും സ്ഫോടനം നടന്നതായി പറയപ്പെടുന്ന സ്ഥലത്തെത്തി പരിശോധന നടത്തി. വൈകുന്നരം 5.48ന് സ്ഫോടനം നടന്നതായാണ് എംബസി വക്താവ് പറയുന്നത്. ഇസ്രയേല്‍ –ഹമാസ് സംഘര്‍ഷം തുടങ്ങിയപ്പോള്‍ മുതല്‍ ഇസ്രയേല്‍ എംബസി പരിസരത്ത് കര്‍ശന സുരക്ഷയാണ് ഏര്‍പ്പെടുത്തിയിട്ടുള്ളത്. നേരത്തെ 2012ലും 2021ലും ഇസ്രയേല്‍ എംബസി ലക്ഷ്യമിട്ട് ആക്രമണങ്ങളുണ്ടായിട്ടുണ്ട്. നിലവിലെ സംഭവങ്ങളുടെ പശ്ചാത്തലത്തിൽ  രാജ്യത്ത് ജൂതബന്ധമുള്ള മുഴുവനിടങ്ങളിലും സുരക്ഷ വര്‍ധിപ്പിച്ചു.

 

Delhi police yet to find any proof of blast Israel embassy after explosion call