ajay-bisaria-abhinandan-1

വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന്‍ വിട്ടയച്ചത് ഇന്ത്യ കനത്ത ആക്രമണത്തിന് തയാറെടുക്കുന്നുവെന്ന് മനസിലാക്കിയെന്ന് അന്നത്തെ  ഇസ്ലാമാബാദിലെ ഇന്ത്യന്‍  ഹൈകമ്മീഷ്ണര്‍ അജയ് ബിന്‍സാരിയുടെ വെളിപ്പെടുത്തല്‍. ഇന്ത്യ രക്തചൊരിച്ചിലിന് സജ്ജമാകുന്നുവെന്ന് നേരിട്ടോ മറ്റു രാജ്യങ്ങള്‍ മുഖേനയോ പാക്കിസ്ഥാന്‍ വിവരം ലഭിച്ചിരുന്നതായി അജയ് ബിന്‍സാരിയുടെ പുസ്തകത്തില്‍ പറയുന്നു. പാക്കിസ്ഥാന്‍ പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മോദിയുമായി ഫോണില്‍ സംസാരിക്കാന്‍ ശ്രമിച്ചെങ്കില്‍ മോദി തയാറായില്ലെന്നാണ് വ്യക്തമാക്കുന്നത്.

പുല്‍വാമ ആക്രമണത്തിന് ശേഷം പാക്കിസ്ഥാനിലെ ബാലക്കോട്ടില്‍ നടത്തിയ വ്യോമാക്രമണത്തിനിടെ പാക്കിസ്ഥാന്‍റെ ജെറ്റ് വിമാനം  വെടിവെച്ചിട്ട വിങ് കമാന്‍ഡര്‍ അഭിനന്ദന്‍ വര്‍ധമാന്‍റെ മിഗ് 21 വിമാനം പാക്കിസ്ഥാനും  വെടിവെച്ചിട്ടിരുന്നു. പാക്ക് അധിനകശ്മീരില്‍  സൈന്യത്തിന്‍റെ പിടിയിലായ അഭിനന്ദന്‍ വര്‍ധമാനെ പാക്കിസ്ഥാന് മോചിപ്പിക്കേണ്ടി വന്നതിന്‍റെ പിന്നിലെ സമ്മര്‍ദമാണ് പാക്കിസ്ഥാനിലെ അന്നത്തെ ഹൈകമ്മീഷ്ണര്‍ അജയ് ബിന്‍സാരിയുടെ പുസ്തകത്തിലുള്ളത്. അഭിനന്ദനെ വിട്ടയച്ചില്ലെങ്കില്‍ ഇന്ത്യ  മിസൈന്‍ ആക്രമണം നടത്തുമെന്ന് അവര്‍ മനസിലാക്കിയിരുന്നുവെന്ന് ബിന്‍സാരി പറയുന്നു. പാക്കിസ്ഥാനെ ലക്ഷ്യമിട്ട് ഇന്ത്യ ഒന്‍പതു മിസൈലുകള്‍ സജ്ജമാക്കി വെച്ചിട്ടുണ്ടെന്നും പാക്കിസ്ഥാന്‍ സൈന്യം വിദേശകാര്യ സെക്രട്ടറിയെ അറിയിച്ചിരുന്നു . പ്രധാനമന്ത്രി ഇമ്രാന്‍ഖാന്‍ മോദിയുമായി സംസാരിക്കാന്‍ ആഗ്രഹിക്കുന്നുവെന്ന് പറഞ്ഞ് അര്‍ധരാത്രി ഡല്‍ഹിയിലെ പാക്കിസ്ഥാന്‍ ഹൈ കമ്മീഷ്ണര്‍ സൊഹൈല്‍ മുഹമ്മദ് തന്നെ വിളിച്ചിരുന്നുവെന്നും അജയ് ബിന്‍സാരി സൂചിപ്പിച്ചു. എന്നാല്‍ ആ സമയം  മോദി സംസാരിക്കാന്‍ ലഭ്യമല്ലായിരുന്നു. തൊട്ടടുത്ത് ദിവസം തന്നെ അഭിനന്ദനെ വിട്ടയക്കുമെന്ന് ഇമ്രാന്‍ഖാന്‍ പാര്‍ലമെന്‍റില്‍ പ്രഖ്യാപിക്കുകയായിരുന്നു.

സംഘര്‍ഷത്തില്‍  ഇന്ത്യക്കെതിരെ സഹായം തേടി  ഇമ്രാന്‍ഖാന്‍ ചൈനീസ് പ്രസിഡന്‍റ്  ഷീ ജിന് പിങ് നേ വിളിച്ചിരുന്നുവെന്നും എന്നാല്‍ ഇന്ത്യക്കെതിരെ നീങ്ങാന്‍ ഒപ്പംനില്‍ക്കില്ലെന്ന് ചൈന  മറുപടി നല്‍കിയെന്നും വെളിപ്പെടുത്തലുണ്ട്.  പാക്കിസ്ഥാന് തിരിച്ചടിയുണ്ടാകുമെന്ന് മനസിലാക്കി അഭിനന്ദനെ വാഗ അതിര്‍ത്തി വഴി ഇന്ത്യക്ക് കൈമാറിയിരന്നു.  ഭാഗ്യവശാല്‍ അഭിനന്ദന്‍ വര്‍ധമാനെ വിട്ടയക്കാന്‍ പാക്കിസ്ഥാന്‍ തയറായെന്നും അല്ലെങ്കില്‍ രക്തചൊരിച്ചിലിന്‍റെ രാത്രിയാകുമായിരുന്നവെന്നുമാണ്   പ്രധാനമന്ത്രി പിന്നീട്  നരേന്ദ്ര മോദി  തിരഞ്ഞെടുപ്പ് റാലികളില്‍ പ്രസംഗിച്ചത്. അന്ന് വിങ് കമാന്‍ഡറായിരുന്ന അഭിനന്ദന്‍ വര്‍ധമാന്‍ ഇപ്പോള്‍ ഗ്രൂപ്പ് ക്യാപ്റ്റനാണ്.

 

Ex-envoy unveils how India retrieved pilot Abhinandan Varthaman from Pakistan