rahul-gandhi-22

കേരളത്തിലെ യൂത്ത് കോൺഗ്രസിനെ അഭിനന്ദിച്ച് രാഹുൽഗാന്ധി. സർക്കാരിൻറെ ഭരണപരാജയങ്ങൾ സംഘടന  ശക്തമായി ഉയർത്തിക്കാട്ടി. സംസ്ഥാന അധ്യക്ഷൻ അടക്കമുള്ളവരെ സർക്കാർ നേരിട്ടതെങ്ങനെയെന്ന് പുറത്തുവന്ന ദൃശ്യങ്ങളിൽ വ്യക്തമാണ്. കേരളത്തിലെ സംഘടന എല്ലാ സംസ്ഥാനങ്ങൾക്കും മാതൃകയാണെന്നും രാഹുൽ ഗാന്ധി ദേശീയ എക്സിക്യൂട്ടീവ് യോഗത്തിന്റെ സമാപന പരിപാടിയിൽ പറഞ്ഞു. കോൺഗ്രസ് മത്സരിക്കുന്ന എല്ലാ ലോക്സഭ മണ്ഡലങ്ങളിലേക്കും യൂത്ത് കോൺഗ്രസ് കോർഡിനേറ്റേഴ്സിനെ നിയമിക്കാനും യോഗത്തില്‍ തീരുമാനമായി. 

Rahul Gandhi said that Youth Congress in Kerala is a model for all states