asha-workers-got-their-wage

താഴേ തട്ടിൽ ആരോഗ്യ ബോധവൽക്കരണ പ്രതിരോധ പ്രവർത്തനം നടത്തുന്ന ആശാ വർക്കർമാർക്ക് വേതനം ലഭിച്ചിട്ട് മൂന്നു മാസം. ഓണറേറിയവും ഇൻസന്റീവും മാസങ്ങളായി മുടങ്ങിയതോടെ ആശാ വർക്കർമാരുടെയും കുടുംബങ്ങൾ ദുരിതത്തിലായി. സർക്കാരിന്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്രവിഹിതം ലഭിക്കാത്തതുമാണ് വേതനം മുടങ്ങാൻ കാരണം.

ആശാ പ്രവർത്തകരുടെ നവംബർ മുതൽ ജനുവരി വരെയുള്ള 3 മാസത്തെ വേതനമാണ് കുടിശികയായത് സർക്കാരിൻ്റെ സാമ്പത്തിക പ്രതിസന്ധിയും കേന്ദ്ര വിഹിതം ലഭിക്കാത്തതുമാണ് കാരണം. ആറായിരം രൂപ മാത്രമാണ് ഒരു ആശാ പ്രവർത്തകയ്ക്ക് ലഭിക്കുന്നത്. ആരോഗ്യ മേഖലയിലെ പ്രത്യേക ജോലികൾ ചെയ്യുന്നതിന് ഇൻസന്റീവും ലഭിക്കും. ഡിസംബർ മുതൽ ഏഴായിരം രൂപയാക്കി വേതനം വർധിപ്പിക്കുമെന്ന പ്രഖ്യാപനം വന്നെങ്കിലും അതും നടപ്പായില്ല. ഇൻസന്റീവ് മുടങ്ങിയിട്ട് നാലുമാസമായി . 

ഓണറേറിയം നൽകുന്നത് സംസ്ഥാന സർക്കാരും ഇൻസന്റീവ് നൽകുന്നത് കേന്ദ്ര വിഹിതത്തിൽ നിന്നുമാണ് . വേതനം മുടങ്ങിയതോടെ പല ആശാ വർക്കർമാരുടെയും കുടുംബം ദുരിതത്തിലായി. പകർച്ച വ്യാധി പ്രതിരോധ പ്രവർത്തനം, ജനന, മരണ വിവരങ്ങൾ റിപ്പോർട്ട് ചെയ്യുക പരിസര ശുചീകരണം, കുഞ്ഞുങ്ങൾക്ക് പ്രതിരോധകുത്തിവെയ്പുകൾ ഉറപ്പാക്കുക തുടങ്ങി നിരവധി ജോലികളാണ് തുച്ഛ വേതനം ലഭിക്കുന്ന ഇവർ ചെയ്യുന്നത്.. ഒരു വാർഡിൽ ഒരു ആശാ പ്രവർത്തകയാണുള്ളത്. ആർദ്രം പദ്ധതി താഴെത്തട്ടിൽ നടപ്പാക്കുന്നതും പുതുതായി പ്രഖ്യാപിച്ച മുറ്റത്തെത്തും ആരോഗ്യം പരിപാടിയുടെ ചുമതല ഏൽപിച്ചിരിക്കുന്നതും ആശാ പ്രവർത്തകരെയാണ്. 

It has been three months since Asha workers got their wages