ലോക്സഭാ സ്ഥാനാര്‍ഥി പ്രഖ്യാപനത്തിന് മുന്‍പ് തന്‍റെ പേരില്‍ പ്രത്യക്ഷപ്പെട്ട ചുവരെഴുത്ത് മായ്പ്പിച്ച് ടി.എന്‍. പ്രതാപന്‍ എം.പി. തൃശൂര്‍ വെങ്കിടങ്ങിലാണ് ലോക്സഭാ സ്ഥാനാര്‍ഥിക്കായി കോണ്‍ഗ്രസുകാര്‍ ചുവരെഴുതിയത്. എ.ഐ.സി.സി പ്രഖ്യാപിക്കാതെ ചുവരെഴുതരുതെന്ന് പ്രതാപന്‍ നിര്‍ദേശം നല്‍കി. സുരേഷ് ഗോപിയുടെ ചുവരെഴുത്തിന് പിന്നാലെയാണ് കോണ്‍ഗ്രസുകാരും രംഗത്തെത്തിയത്.
'Wait till AICC announcement'; TN Prathapan asked congress workers to erase graffiti