ഫയല്‍ ചിത്രം

സംസ്ഥാനത്തെ അങ്കണവാടി ജീവനക്കാരുടെ വേതനം 1000 രൂപവരെ വര്‍ധിപ്പിച്ചതായി മന്ത്രി കെ എൻ ബാലഗോപാൽ. 10 വർഷത്തിന് മുകളിൽ സേവന കാലാവധിയുള്ളവര്‍ക്കാണ് വര്‍ധന. മറ്റുള്ളവരുടെ വേതനത്തിൽ 500 രൂപ കൂടും. വേതന വര്‍ധന നിലവില്‍ വരുന്നതോടെ വർക്കർമാർക്ക്‌ പ്രതിമാസം 13,000 രൂപയും ഹെൽപ്പർമാർക്ക്‌ 9000 രൂപയുമാകും. 60,232 പേർക്കാണ്‌ ആനുകൂല്യം ലഭിക്കുക. കഴിഞ്ഞ ഡിസംബർ മുതൽ പുതുക്കിയ വേതനത്തിന്‌ അർഹതയുണ്ടാകും. സംസ്ഥാനത്ത്‌ 258 ഐസിഡിഎസുകളിലായി 33,115 അങ്കണവാടികൾ പ്രവർത്തിക്കുന്നുണ്ടെന്നാണ് കണക്ക്. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

Upto 1000 rs  hike in Anganwadi workers salary