സാന്താക്ളോസിനൊപ്പം കേക്ക് മുറിച്ച് അംഗൻവാടിയിലെ കുരുന്നുകളുടെ ക്രിസ്തുമസ് ആഘോഷം. കുരുന്നുകളും ചെറു സാന്താക്ളോസുകളായി മാറിയാണ് ആഘോഷത്തിൽ പങ്കുചേർന്നത്. അമ്പലപ്പുഴ കരുമാടി കളത്തിൽപ്പാലം 116-ാം നമ്പർ അംഗൻവാടിയിലാണ് വേറിട്ട ക്രിസ്തുമസ് ആഘോഷം സംഘടിപ്പിച്ചത്.
സംസ്ഥാനത്ത് ആദ്യമായി അംഗൻവാടിയിൽ യൂണിഫോം ഏർപ്പെടുത്തിയ ഈ അംഗൻവാടിയിൽ എല്ലാ ആഘോഷവും സംഘടിപ്പിക്കാറുണ്ട്.. ഇത്തവണയും പതിവ് തെറ്റിക്കാതെ ക്രിസ്തുമസ് ആഘോഷം നടത്തി. ഇവിടെയുള്ള 15 കുരുന്നുകളും ചെറു സാന്താക്ലോസുകളായി മാറി. അംഗൻവാടിയുടെ ചെറിയ ഹാളിൽ ഉണ്ണിയേശുവിൻ്റെ വരവറിയിച്ച് പുൽക്കൂടുമൊരുക്കി. കരോൾ ഗീതം ആലപിച്ച് സാന്താക്ളോസ് എത്തിയതോടെ ആഘോഷമാരംഭിച്ചു. കേക്ക് മുറിച്ച്
കരുമാടി സെന്‍റ്: നിക്കോളാസ് പള്ളി വികാരി ഫാ.സിനു ആഘോഷ പരിപാടി ഉദ്ഘാടനം ചെയ്തു.
അംഗൻവാടി വർക്കർ സൽമാ ദേശായി കുരുന്നുകൾക്ക് കേക്ക് നൽകി ക്രിസ്തുമസ് ആഘോഷത്തിൽ രക്ഷാകർത്താക്കളും പങ്കുചേർന്നു. ഒന്നിച്ച് ക്രിസ്തുമസ് ഗാനവും പാടിയാണ് കുരുന്നുകൾ ആഘോഷം അവസാനിപ്പിച്ചത്.