mudra-budget-new-01
  • 'ജനങ്ങളുടെ വരുമാനം കൂടി'
  • 'തൊഴില്‍ സാധ്യതകള്‍ വിശാലമായി'
  • '34 ലക്ഷം കോടി പി.എം.ജന്‍ധന്‍ അക്കൗണ്ട് വഴി നല്‍കി'

ഇന്ത്യയുടെ സാമ്പത്തിക രംഗം മികച്ച നിലയിലാണെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍. നാണ്യപ്പെരുപ്പം പിടിച്ചു നിര്‍ത്താനായെന്നും ജനങ്ങളുടെ വരുമാനം കൂടിയെന്നും മന്ത്രി അവകാശപ്പെട്ടു. സ്കില്‍ ഇന്ത്യ മിഷനിലൂടെ തൊഴില്‍ സാധ്യതകള്‍ വിശാലമായി. സ്ത്രീകള്‍ക്കും യുവാക്കള്‍ക്കും കൂടുതല്‍ പരിഗണന നല്‍കുന്നതില്‍ സര്‍ക്കാര്‍ ശ്രദ്ധ നല്‍കി. ഇതിന്‍റെ ഫലമായി തൊഴിലിടത്തിലെ സ്ത്രീ പങ്കാളിത്തം കൂടിയെന്നും ധനമന്ത്രി പറഞ്ഞു. 

 

30കോടി മുദ്ര വായ്പകളാണ് വനിതാ സംരംഭകര്‍ക്കായി നല്‍കിയത്. 34 ലക്ഷം കോടി പി.എം.ജന്‍ധന്‍ അക്കൗണ്ട് വഴി നല്‍കിയെന്നും 4 കോടി കര്‍ഷകര്‍ക്ക് വിള ഇന്‍ഷുറന്‍സ് നല്‍കുന്നുവെന്നും മന്ത്രി വ്യക്തമാക്കി. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് പാര്‍ലമെന്‍റില്‍ അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

2047 ഓടെ ഇന്ത്യയെ വികസിത രാജ്യമാക്കുമെന്ന് ധനമന്ത്രി നിര്‍മല സീതാരാമന്‍ ബജറ്റില്‍. രണ്ടാം മോദി സര്‍ക്കാരിന്‍റെ അവസാന ബജറ്റ് അവതരിപ്പിക്കുകയായിരുന്നു ധനമന്ത്രി. 25 കോടി ജനങ്ങളുടെ ദാരിദ്ര്യം തുടച്ചുനീക്കിയെന്നും അമൃതകാലത്തിന് ശക്തമായ അടിത്തറയിട്ടെന്നും ധനമന്ത്രി അവകാശപ്പെട്ടു. കഴിഞ്ഞ 10 വര്‍ഷം രാജ്യത്ത് വലിയ സാമൂഹിക സാമ്പത്തിക മാറ്റത്തിന് തുടക്കമിട്ടുവെന്നും ഭക്ഷണത്തെക്കുറിച്ചുള്ള ആശങ്ക ഇല്ലാതാക്കിയെന്നും അവര്‍ പറഞ്ഞു. ദരിദ്രര്‍ക്കും സ്ത്രീകള്‍ക്കും കര്‍ഷകര്‍ക്കും കൂടുതല്‍ പ്രാധാന്യം നല്‍കി. അവരുടെ ആവശ്യങ്ങളെ പരിഗണിച്ചു. ഈ വിഭാഗങ്ങളുടെ ക്ഷേമം ഉറപ്പാക്കാന്‍  കഴി‍ഞ്ഞുവെന്നും ദരിദ്രരുടെ ഉന്നമനത്തിലാണ് മോദി സര്‍ക്കാര്‍ വിശ്വസിക്കുന്നതെന്നും ധനമന്ത്രി പറഞ്ഞു.

 

Govt succeeded in controlling inflation, increases employment opportunities