kelvin-kiptum-dies

മാരത്തണ്‍ ലോകറെക്കോര്‍ഡ് ജേതാവ് കെനിയയുടെ കെല്‍വിന്‍ കിപ്റ്റം വാഹനാപകടത്തില്‍ കൊല്ലപ്പെട്ടു. 24കാരനായ കിപ്റ്റം രണ്ടുമണിക്കൂര്‍ ഒരു സെക്കന്‍ഡില്‍ താഴെ മാരത്തണ്‍ പൂര്‍ത്തിയാക്കിയ ചരിത്രത്തിലെ ഏക അത്‌ലീറ്റാണ്. കെനിയയിലെ എല്‍ഡോരെറ്റിലെ പരിശീലന ഗ്രൗണ്ടിലേക്ക് പോകവെയാണ് കെല്‍വിനും പരിശീലകനും സഞ്ചരിച്ചിരുന്ന കാര്‍ അപകടത്തില്‍പെട്ടത്. കഴിഞ്ഞ ഒക്ടോബറില്‍ ഷിക്കാഗോ മാരത്തണിലാണ് രണ്ടുമണിക്കൂര്‍ 35 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത് ചരിത്രം കുറിച്ചത്. റോട്ടര്‍ഡം മാരത്തണില്‍ രണ്ടുമണിക്കൂറില്‍ താഴെ പൂര്‍ത്തിയാക്കാനുള്ള ഒരുക്കത്തിലായിരുന്നു കിപ്റ്റം. 2022ലാണ് കിപ്റ്റം കരിയറിലെ ആദ്യ മാരത്തണില്‍ മല്‍സരിക്കുന്നത്.

Marathon world record holder Kelvin Kiptum and coach killed in road accident in Kenya