യൂത്ത് കോൺഗ്രസ് പ്രവർത്തകരെ തല്ലിച്ചതച്ച മുഖ്യമന്ത്രിയുടെ ഗൺമാനെതിരെയുള്ള പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടിസ് പോലും അനുവദിക്കാതെ ഭരണപക്ഷം. കോടതിക്ക് മുന്നിലുള്ള വിഷയമായതിനാൽ പരിഗണിക്കാനാവില്ലെന്ന് സ്പീക്കർ നിലപാടെടുക്കുകയായിരുന്നു. തുടർന്ന് പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിക്കുകയും ഇറങ്ങി പോകുകയും ചെയ്തു. 

 

യൂത്ത് കോൺഗ്രസുകാരെ തല്ലിചതക്കുകയും നിയമത്തെ വെല്ലുവിളിച്ച് പൊലീസിന് മുന്നിൽ ഹാജരാകാതെ മുഖ്യമന്ത്രിക്ക് ഒപ്പം നടക്കുകയുമാണ് ഗൺമാൻ എന്ന് പറഞ്ഞ് പ്രതിപക്ഷ നേതാവ് വിഷയം ഉന്നയിക്കാൻ വീണ്ടും ശ്രമിച്ചു. വി.ഡി. സതീശനെ സംസാരിക്കാൻ അനുവദിക്കില്ലെന്നായി സ്പീക്കർ .

 

ഇതോടെ പ്രതിപക്ഷം നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച ശേഷം സഭയിൽ നിന്ന് ഇറങ്ങിപ്പോയി. നിയമത്തിന്റെ മുന്നിൽ കൊണ്ടുവരേണ്ട വരെ കൊണ്ടുവരിക തന്നെ ചെയ്യും എന്ന് പ്രതിപക്ഷനേതാവ് പറഞ്ഞു. നവകേരള സദസുമായി ബന്ധപ്പെട്ട എല്ലാ അക്രമ സംഭവങ്ങൾക്കും മുഖ്യമന്ത്രിയാണ് ഉത്തരവാദിയെന്നും പ്രതിപക്ഷം ആരോപിച്ചു.

 

Opposition Walks Out of Assembly,