ദില്ലി ചലോ ട്രാക്ടര്‍ മാര്‍ച്ച് രണ്ടുദിവസത്തേക്ക് നിര്‍ത്തിവയ്ക്കാന്‍ കര്‍ഷകസംഘടനകളുടെ തീരുമാനം. ഖനൗരിയില്‍ യുവ കര്‍ഷകന്‍ കൊല്ലപ്പെട്ടതിനെ തുടര്‍ന്നാണ് തീരുമാനം.
കണ്ണീര്‍വാതകഷെല്ല് തലയില്‍ വീണതായി കര്‍ഷകര്‍ ആരോപിച്ചു. അതേസമയം, പൊലീസ് മരണം സ്ഥിരീകരിച്ചിട്ടില്ല. ശംഭുവിന് പിന്നാലെ ഖനൗരിയിലും ജിന്തിലും പൊലീസ് പല റൗണ്ട് കർഷകർക്കുനേരെ കണ്ണീർവാതകം പ്രയോഗിച്ചു. ശംഭുവിൽ സ്ഥിതി സ്ഫോടനാത്മകമാണ്. വീണ്ടും ചർച്ചയ്ക്ക് തയാറെന്ന് കേന്ദ്രസർക്കാർ അറിയിച്ചെങ്കിലും കർഷകർ തീരുമാനം പറഞ്ഞിട്ടില്ല. കര്‍ഷകമാര്‍ച്ച് തടയാന്‍ അടിയന്തിര നടപടി സ്വീകരിക്കണമെന്ന ഹർജിയിൽ പഞ്ചാബ്–ഹരിയാന ഹൈക്കോടതി ഇടപെടാൻ വിസമ്മതിച്ചു.
Farmers' 'Delhi Chalo' march paused for 2 days