ഗഗന്‍യാന്‍ ബഹിരാകാശ യാത്രക്ക് ഒരുങ്ങുന്ന മലയാളി ഉള്‍പ്പെടെയുള്ള നാലുപേര‌െ രാജ്യത്തിന് പരിചയപ്പെടുത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി. പാലക്കാട് നെന്‍മാറ സ്വദേശി പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ ഉള്‍പ്പെടുന്ന നാലു വ്യോമസേന പൈലറ്റുമാരാണ്  ബഹിരാകാശ യാത്രക്കായി പരിശീലനം നടത്തുന്നത്. പുതിയ കാലചക്രത്തിന്‍റെ തുടക്കമാണെന്നും 2035 ല്‍ ഇന്ത്യയുടെ ബഹിരാകാശ സ്്റ്റേഷന്‍നിലവില്‍വരുമെന്നും പ്രധാനമന്ത്രി പറഞ്ഞു. വ്യോമസേന പൈലറ്റുമാരായ പ്രശാന്ത് ബാലൃഷ്ണന്‍ നായര്‍, അജിത് കൃഷ്ണന്‍, അംഗദ് പ്രതാപ്, ശുഭാന്ഷു ശുക്ല എന്നിവരാണ് ഗഗന്‍യാന്‍ സഞ്ചാരികളാാന്‍ പരിശീലനം നേടുന്നത്. തിരുവനന്തപുരം വിക്രം സാരാഭായ് സ്പേസ് സെന്‍ററില്‍ വെച്ച് പ്രധാനമന്ത്രി ഇവര്‍ക്ക് ബാഡ്ജുകള്‍ നല്‍കി. പുതിയ കാലചക്രത്തിന്റെ തുടക്കമായെന്നും ഗഗന്‍യാന്‍ യാത്രാസംഘത്തെ കണ്ടതും സംസാരിക്കാനായതും ഭാഗ്യമാണെന്നും നരേന്ദ്ര മോദി പറഞ്ഞു. 

പാലക്കാട് നെന്മാറ കൂളങ്ങാട്ട് പ്രമീളയുടെയും വിളമ്പില്‍ ബാലകൃഷ്ണന്റെയും മകനായ  പ്രശാന്ത് നായര്‍ ‘സുഖോയ്’ യുദ്ധവിമാന പൈലറ്രും വ്യോമസേനയിലെ ഗ്രൂപ് ക്യാപറ്റനുമാണ്. പാലക്കാട് എന്‍.എസ്.എസ് എന്‍ജിനീയറിങ് കോളജില്‍ പഠിക്കുമ്പോഴാണ് നാഷണല്‍ ഡിഫന്‍സ് അക്കാദമിയില്‍  ചേര്‍ന്നത്. അജിത് കൃഷ്ണനും അംഗദ് പ്രതാപും ഗ്രൂപ്പ് ക്യാപ്റ്റന്‍മാരാണ്. വിങ് കമാന്‍ഡറാണ് ശുഭാന്‍ഷു ശുക്‌ള. ബഹിരാകാശയാത്രക്ക് തിരഞ്ഞെടുത്തവരെ പ്രധാനമന്ത്രി പരിചയപെടുത്തിയതിനു പിന്നാലെ റഷ്യയുടെ ബഹിരാകാശ ഏജന്‍‍സി  റോസ്കോസ്മോസ് നാലുപേരും യൂറി ഗഗാറിന് സെന്ററില്‍  ബഹിരാകാശ യാത്രയ്ക്കുള്ള വസ്ത്രങ്ങള്‍  ധരിച്ചുനില്ക്കുന്ന പരിശീലനകാലത്തെ ചിത്രങ്ങള്‍ പുറത്തുവിട്ടു. അടുത്തവര്‍ഷം തന്നെ മനുഷ്യനെ വഹിച്ചുകൊണ്ടുള്ള ഗഗന്‍യാന്‍  മിഷൻ നടപ്പാക്കാൻ കഴിയുമെന്ന് ഐ എസ് ആർ.ഒ. ചെയർമാൻ എസ്. സോമനാഥ് പറഞ്ഞു. പ്രധാനമന്ത്രി ഉദ്ഘാടനം ചെയ്ത1800 കോടിയുടെ  പദ്ധതികൾ ഐ.എസ്.ആര്‍.ഒക്കും രാജ്യത്തിവും  മുതൽക്കൂട്ടാണെന്നും എസ്. സോമനാഥ് പറഞ്ഞു.

PM Modi revealed names of pilots chosen for Gaganyaan Mission