പഞ്ചാബ്–ഹരിയാന അതിര്‍ത്തിയില്‍ സമരം ചെയ്ത കര്‍ഷകന്‍ ശുഭ്കരണ്‍ സിങ്ങിന്‍റെ മരണത്തില്‍ ജുഡീഷ്യല്‍ അന്വേഷണം.  റിട്ടയേര്‍ഡ് ഹൈക്കോടതി ജഡ്ജിയും എഡജിപി റാങ്കിലുള്ള രണ്ടും ഉദ്യോഗസ്ഥരും ഉള്‍പ്പെടുന്ന സംഘം അന്വേഷിക്കാന്‍ പഞ്ചാബ് –ഹരിയാന ഹൈക്കോടതിയാണ് ഉത്തരവിട്ടത്.  പലകാരണങ്ങള്‍ കൊണ്ട്  ഹരിയാന –പഞ്ചാബ് പൊലീസിനെ കേസ് ഏല്‍പ്പിക്കാനാവില്ലെന്ന് ചൂണ്ടിക്കാട്ടിയാണ് ജുഡീഷ്യല്‍ അന്വേഷണത്തിന് കോടതി നിര്‍ദേശിച്ചത് .  മരണം നടന്നതിന് ശേഷം  എഫ്ഐആര്‍ ഇടാന്‍ ഏഴുദിവസം വൈകിയെന്നും കോടതി വിമര്‍ശിച്ചു. സമരത്തിന്‍റെ ചിത്രങ്ങള്‍ പരിശോധിച്ച കോടതി സമരത്തില്‍ കുട്ടികളെ മറയാക്കുന്നതിനെ വിമര്‍ശിക്കുകയും ചെയ്തു  വിഡിയോ റിപ്പോര്‍ട്ട് കാണാം.

 

 

Farmers' Protests: Punjab and Haryana High Court orders judicial probe into death of young farmer