തിരഞ്ഞെടുപ്പിന് മുമ്പ് 10,000 കോടിയുടെ ഇലക്ടറല്‍ ബോണ്ട് ഇറക്കാനുള്ള കേന്ദ്രസര്‍ക്കാര്‍ നീക്കം പാളി. ഒരു കോടി വീതം മൂല്യമുള്ള 10,000 ബോണ്ട് അച്ചടിക്കാന്‍ നിര്‍ദേശം നല്‍കിയിരുന്നു. 8350 കടപ്പത്രങ്ങള്‍ അച്ചടിച്ച് എസ്.ബി.ഐയ്ക്ക് കൈമാറി . സുപ്രീംകോടതി വിധിയെ തുടര്‍ന്ന് ബാക്കിയുളള 1650 എണ്ണം അച്ചടിച്ചില്ല. ബോണ്ട് വിതരണ നീക്കം നിര്‍ത്തിവയ്ക്കാന്‍ കേന്ദ്രസര്‍ക്കാര്‍ എസ്ബിെഎയോട് നിര്‍ദേശിച്ചത് വിധി വന്ന് പതിമൂന്ന് ദിവസത്തിന് ശേഷം മാത്രമാണ്.
400 ബുക്ക്‍ലറ്റുകളും 10,000 തിരഞ്ഞെടുപ്പ് കടപ്പത്രങ്ങളും അച്ചടിക്കാന്‍ സെക്യൂരിറ്റി പ്രിന്‍റിങ് ആന്‍ഡ് മിന്‍റിങ് കോര്‍പ്പറേഷന്‍ ഒാഫ് ഇന്ത്യയ്ക്ക് ഫെബ്രുവരി 12നാണ് കേന്ദ്രധനമന്ത്രാലയം നിര്‍ദേശം നല്‍കിയത്. കടപ്പത്രങ്ങള്‍ ഒരു കോടി രൂപ വീതം മൂല്യമുള്ളവ. 8,350 കടപ്പത്രങ്ങളുടെ അച്ചടി പൂര്‍ത്തിയായി എസ്ബിെഎയ്ക്ക് കൈമാറി. സംഭാവന നല്‍കുന്നവരുടെ വിവരങ്ങള്‍ രഹസ്യമായി സൂക്ഷിക്കുന്നത് അറിയാനുള്ള അവകാശത്തിന്‍റെ ലംഘനമാണെന്ന് ചൂണ്ടിക്കാട്ടി ഫെബ്രുവരി 15ന് സുപ്രീംകോടതി ഇലക്ടറല്‍ ബോണ്ട് റദ്ദാക്കി.
ബോണ്ട് അച്ചടിക്കാന്‍ ധനമന്ത്രാലയം നിര്‍ദേശം നല്‍കി മൂന്നാം ദിവസമായിരുന്നു സുപ്രീംകോടതി വിധി. അച്ചടിച്ച കടപ്പത്രങ്ങള്‍ എസ്ബിെഎ കൈപ്പറ്റിയതിന്‍റെ മറുപടി ഫെബ്രുവരി 23ന് നല്‍കി. സുപ്രീംകോടതി വിധി വന്നതോടെ അവശേഷിച്ച 1,650 കടപ്പത്രങ്ങളുടെ അച്ചടി നിര്‍ത്തിവയ്ക്കാന്‍ നിര്‍ദേശം നല്‍കി. ബോണ്ട് വിതരണത്തിനുള്ള ഒരുക്കങ്ങള്‍ അടിയന്തരമായി നിര്‍ത്തിവയ്ക്കാന്‍ ധനമന്ത്രാലയം എസ്ബിെഎയ്ക്ക് നിര്‍ദേശം നല്‍കിയതാകട്ടെ ഫെബ്രുവരി 28ന്. സുപ്രീംകോടതി വിധി വന്ന് പതിമൂന്നാം ദിനം. ഇലക്ട്രല്‍ ബോണ്ട് വഴി ബിജെപിക്ക് 6,061 കോടി രൂപയും കോണ്‍ഗ്രസിന് 1,422 കോടി രൂപയും തൃണമൂല്‍ കോണ്‍ഗ്രസിന് 1,610 കോടി രൂപയും ലഭിച്ചിരുന്നു.
Three days before Supreme Court scrapped scheme, Govt cleared printing of Rs 10,000-cr electoral bonds