Eid

ഇസ്ലാം മത വിശ്വാസികള്‍ ഇന്ന് ചെറിയ പെരുന്നാളിന്‍റെ സന്തോഷ നിറവില്‍. ഒരു മാസം നീണ്ട കഠിന വ്രതത്തിനൊടുവില്‍ വന്നുചേരുന്ന ആഘോഷ ദിനമാണ് ഇന്ന്. ആത്മവിശുദ്ധി നേടിയതിന്‍റെ സംതൃപ്തിയോടെയാണ് ഓരോ വിശ്വാസിയും പെരുന്നാള്‍ ആഘോഷിക്കുന്നത്. ദൈവ പ്രീതിയ്ക്കായി ഒരുമാസം നോമ്പ് അനുഷ്ടിച്ചു.. ഖുര്‍ആന്‍ പാരായണം ചെയ്തു.. ദാനധര്‍മം നടത്തി.. സല്‍ക്കര്‍മങ്ങള്‍ പതിവാക്കി. ശാരീരിക ഇച്ഛകളെ അകറ്റി.. പുണ്യങ്ങളുടെ പൂക്കാലമെന്ന് വിശേഷിപ്പിക്കുന്ന റമസാനെ സന്തോഷ പൂര്‍വം വിശ്വാസികള്‍ യാത്രയാക്കിയാണ് വിശ്വാസികള്‍ ചെറിയ പെരുന്നാളിലേക്ക് കടന്നത്.

മാനത്ത് ശവ്വാല്‍ അമ്പിളി തെളിഞ്ഞതോടെയാണ് ചെറിയ പെരുന്നാള്‍ പിറന്നത്. അഥവാ ഈദുല്‍ ഫിത്ര്‍.. നോമ്പില്‍ സംഭവിച്ചുപോയ അപാകതകള്‍ തിരുത്താന്‍ ഫിത്ര്‍ സക്കാത്ത് എന്ന നിര്‍ബന്ധിത ദാനം അര്‍ഹരായവര്‍ക്ക് നല്‍കിയാണ് വിശ്വാസികള്‍ പെരുന്നാളിനെ വരവേറ്റത്. പുത്തന്‍ വസ്ത്രങ്ങള്‍ ധരിച്ച് സ്നേഹം പങ്കിട്ടാണ് എല്ലാവരുടെയും പെരുന്നാള്‍ ആഘോഷം.. പെരുന്നാള്‍ ദിനത്തില്‍ പുതുവസ്ത്രം ധരിക്കുന്നതിന് പ്രത്യേക പ്രതിഫലമുണ്ടെന്നാണ് വിശ്വാസം. പള്ളികളിലെയും ഈദ് ഗാഹുകളിലെയും നമസ്കാരത്തിന് ശേഷം ഓരോരുത്തരും കുടുംബവീടുകളില്‍ സ്നേഹ സന്ദര്‍ശനം നടത്തും. മധുരവും വിഭവ സമൃദ്ധമായ ഭക്ഷണവും ഒരുക്കി പെരുന്നാള്‍ കൂടിച്ചേരലിന്‍റെ സന്ദേശം പകരും.. ഇതര വിശ്വാസികളെയും ആഘോഷങ്ങളില്‍ പങ്കെടുപ്പിച്ച് മതസൗഹാര്‍ദം കൂടി ദൃഢമാക്കുന്നതാണ് പെരുന്നാള്‍ ദിനം. 

Today is the celebration of Aid-al-Fitr