perunnal

ചെറിയ പെരുന്നാളിന്‍റെ പ്രാര്‍ഥനാ പുണ്യവുമായി വിശ്വാസികള്‍. സംസ്ഥാനത്തെ വിവിധ ഇടങ്ങളില്‍ നടന്ന ഈദ്ഗാഹില്‍ ആയിരക്കണക്കിനാളുകള്‍ പങ്കെടുത്തു. മതേതര സര്‍ക്കാരിന് വേണ്ടി വോട്ടുചെയ്യണമെന്ന ആഹ്വാനമായിരുന്നു പ്രര്‍ത്ഥനാ സന്ദേശങ്ങളില്‍ പ്രധാനം. തിരുവനന്തപുരം ബീമാ പള്ളിയിലെ പ്രാര്‍ഥന ചടങ്ങുകളില്‍   ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ പങ്കെടുത്തു. ലോക്സഭാ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ഥികളും പ്രാ‍ര്‍ഥനകളില്‍  ഭാഗമായി.

30 ദിനരാത്രങ്ങള്‍ നീണ്ട നോമ്പിന് പരിസമാപ്തി. ഇനി ഈദിന്‍റെ ആഘോഷചന്തം. ഒരുമാസത്തെ അച്ചടക്കജീവിതം ഇനിയുള്ള ദിവസങ്ങളിലും തുടരുമെന്ന് മനസുകൊണ്ട് പ്രതിജ്ഞ ചെയ്ത് വിശ്വാസികള്‍ പ്രാര്‍ഥനയിലേയ്ക്ക്.  തിരുവനന്തപുരം ചന്ദ്രശേഖരന്‍ നായര്‍ സ്റ്റേഡിയത്തിലെ പ്രാ‍ര്‍ഥനാ ചടങ്ങുകള്‍ക്ക് പാളയം ഇമാം നേതൃത്വം നല്‍കി. മതേതരസര്‍ക്കാരിനായി വോട്ടുചെയ്യണമെന്ന് വി.പി ഷുഹൈബ് മൗലവി

കൊച്ചി കലൂർ സ്റ്റേഡിയത്തിൽ നടന്ന ഈദ് ഗാഹിന്  ഇമാം സലാഹുദ്ദീൻ മദനി നേതൃത്വം നല്‍കി. സയിദ് ഇബ്രാഹിമുൽ  ഖലീൽ അൽ ബുഖാരി തങ്ങളുടെ നേതൃത്വത്തിലായിരുന്നു  മലപ്പുറം മേൽമുറി ഗ്രാൻ്റ് മസ്ജിദിലെ ഈദ് ഗാഹ്. കോഴിക്കോട്ട കടപ്പുറത്ത് നടന്ന പ്രാര്‍ഥനാ ചടങ്ങുകള്‍ക്ക് ഹുസൈന്‍ മടവൂര്‍ നേതൃത്വം നല്‍കി.  കോഴിക്കോട് മര്‍ക്കസ് നോളജ് സിറ്റിയില്‍ നടന്ന ഈദ് സമസ്ക്കാരത്തിന് കാന്തപുരം എ.പി അബുബക്കര്‍ മുസലിയാര്‍ നേതൃത്വം നല്‍കി. പെരുന്നാള്‍ പരസ്പരം നന്മകള്‍ പകരാനുള്ള ദിനമാണെന്നും, ഭീകരതയും തീവ്രവാദവും പാടില്ലെന്ന് തന്നെയാണ് തക്ബീര്‍ ധ്വനികളുടെ സന്ദേശമെന്നും കാന്തപുരം പെരുന്നാള്‍ സന്ദേശത്തില്‍ പറഞ്ഞു. തിരുവന്തപുരം ബീമാ പള്ളിയിലെ പ്രര്‍ഥനാ ചടങ്ങില്‍ പങ്കെടുത്ത്  ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ .  എളമരം കരീം, ഷാഫി പറമ്പില്‍, എം.കെ.രാഘവന്‍, പന്ന്യന്‍ രവീന്ദ്രന്‍, ശശി തരൂര്‍, എന്‍.കെ.പ്രേമചന്ദ്രന്‍  തുടങ്ങിയ സ്ഥാനാര്‍ഥികളും പ്രാര്‍ഥനകളില്‍  പങ്കെടുത്തു.

Eid al fitr 2024