കോഴിക്കോട് മുക്കത്ത് ടിപ്പര്‍ ലോറി ബൈക്കിലിടിച്ച് ബൈക്ക് യാത്രക്കാരന് ദാരുണാന്ത്യം. മലപ്പുറം അരീക്കോട് സ്വദേശി ഷിലുമോനാണ് മരിച്ചത്. മുക്കം പിസി ജംക്ഷനില്‍ പുലര്‍ച്ചെ ഒരുമണിയോടെയാണ് അപകടമുണ്ടായത്. അമിത വേഗതയിലെത്തിയ ടിപ്പര്‍ ബൈക്കിലിടിച്ചതോടെ ഷിലുമോന്‍ ടിപ്പറിനടിയിലേക്ക് വീഴുകയായിരുന്നുവെന്ന് നാട്ടുകാര്‍ പറയുന്നു. സംഭവത്തില്‍ സിസിടിവി ദൃശ്യങ്ങളടക്കം പരിശോധിക്കുമെന്ന് പൊലീസ് അറിയിച്ചു. കൊടിയത്തൂരിലെ വര്‍ക്ഷോപ് ജീവനക്കാരനായിരുന്നു ഷിലുമോന്‍. ജോലി കഴിഞ്ഞ് മടങ്ങവേയാണ് അപകടമുണ്ടായത്. വിഡിയോ റിപ്പോര്‍ട്ട് കാണാം
Lorry accident in Kozhikode