തൃശൂർ പൂരം വെടിക്കെട്ട് സിറ്റി പൊലീസ് കമ്മിഷണറുമായുള്ള തർക്കം കാരണം വൈകി. രാവിലെ 6.30 ന് പാറമേക്കാവ് ആദ്യം തീ കൊളുത്തും. തിരുവമ്പാടി രാവിലെ ഏഴിനും . പുലർച്ചെ മൂന്നിന് നടക്കേണ്ട വെടിക്കെട്ടാണ് രണ്ടര മണിക്കൂറോളം വൈകിയത്. തിരുവമ്പാടി ഭഗവതിയുടെ രാത്രിയിലെ എഴുന്നള്ളിപ്പ് പൂർത്തിയാകും മുമ്പേ ആളുകളെ പൂര പറമ്പിൽ നിന്ന് മാറ്റി. ഇതിന് പുറമെ, വെടിക്കെട്ട് കമ്മിറ്റിക്കാരിൽ കൂടുതൽ പേരെ മൈതാനത്ത് നിർത്താൻ കമ്മിഷണർ അങ്കിത് അശോക് അനുവദിച്ചില്ല. ഇതേ ചൊല്ലി, ദേശക്കാരും കമ്മിഷണറും തമ്മിൽ തർക്കമായി. ഒരാനപ്പുറത്ത് എഴുന്നള്ളിപ്പ് നടത്തി തിരുവമ്പാടി ചടങ് പൂർത്തിയാക്കി. ഇതിനിടെ , നായ്ക്കനാലിൽ പൊലീസ് ലാത്തി വീശി. പൊലീസിനെതിരെ ഗോ ബാക്ക് വിളികളുമായി ദേശക്കാരും രംഗത്തെത്തി.

Thrissur Pooram fireworks delayed due to dispute with city police commissioner