കേരളത്തില്‍ ബിജെപിക്ക് അക്കൗണ്ട് തുറപ്പിക്കില്ലെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. ബിജെപിക്ക് സ്പെയ്സ് നല്‍കാന്‍ സിപിഎം വല്ലാതെ പാടുപെടുകയാണ്. ബിജെപിയെ സന്തോഷിപ്പിക്കലാണ് സിപിഎമ്മിന്റെ പ്രചാരണതന്ത്രമെന്നും അദ്ദേഹം മനോരമന്യൂസിനോട് പറഞ്ഞു. കേന്ദ്രസംസ്ഥാനസര്‍ക്കാരുകള്‍ക്കെതിരായ ജനവികാരമുണ്ടാകും. ഇരുപതു സീറ്റും യുഡിഎഫിന് ലഭിക്കും. പ്രധാനമന്ത്രിയുടെ രാജസ്ഥാന്‍ പ്രസംഗത്തിലൂടെ ന്യൂനപക്ഷങ്ങളില്‍ മാത്രമല്ല എല്ലാവരിലും ഭീതി ഉണ്ടായി. എട്ടുവര്‍ഷം തകര്‍ത്തു തരിപ്പണമാക്കിയ പിണറായി സര്‍ക്കാര്‍ ജനജീവിതം ദുസഹമാക്കിെയന്നും വിഡി സതീശന്‍ ആരോപിച്ചു. കഴിഞ്ഞ തവണ നഷ്ടമായ ആലപ്പുഴയില്‍ ഇക്കുറി ഉജ്വല ഭൂരിപക്ഷത്തില്‍ കെ.സി.വേണുഗോപാല്‍ ജയിക്കുമെന്നും ജയിച്ചിട്ട് എല്‍ഡിഎഫിലേക്ക് പോയ കോട്ടയം സീറ്റും തിരിച്ച് പിടിക്കുമെന്നും സതീശന്‍ അവകാശപ്പെട്ടു.
BJP won't open account in Kerala; VD Satheesan