സംസ്ഥാനത്ത് പോളിങ് സമയം അവസാനിച്ചിട്ടും ബൂത്തുകളില്‍ വോട്ടര്‍മാരുടെ നീണ്ടനിര. പലയിടത്തും അവസാന മണിക്കൂറില്‍ സംഘര്‍ഷാവസ്ഥ.  കനത്ത വേനല്‍ച്ചൂടിനിടയിലും മികച്ച പോളിങ് ആണ് രേഖപ്പെടുത്തുന്നത്. ഒടുവിലെ  കണക്കനുസരിച്ച് പോളിങ് 65 ശതമാനം കടന്നു. ആറുമണിക്കുള്ളില്‍ ബൂത്തില്‍ എത്തിയ എല്ലാവര്‍ക്കും വോട്ട് ചെയ്യാം. തിരക്കുള്ള സ്ഥലങ്ങളില്‍ വോട്ടെടുപ്പ് എട്ടുമണി വരെ നീണ്ടേക്കാം. ഏറ്റവും കൂടുതല്‍ കണ്ണൂരിലാണ് 68.64 ശതമാനം. ആലപ്പുഴയില്‍ 68.41 ശതമാനവും രേഖപ്പെടുത്തി. 60 ശതമാനം  രേഖപ്പെടുത്തിയ പത്തനംതിട്ടയിലും പൊന്നാനിയിലും ആണ് പോളിങ് കുറവ്.  മിക്ക ബൂത്തുകളിലും രാവിലെമുതല്‍ വോട്ടര്‍മാരുടെ നീണ്ടനിരയുണ്ട്.  വോട്ടിങ് മെഷീന്‍ പണിമുടക്കിയത് ചിലയിടങ്ങളില്‍ പോളിങ് വൈകിപ്പിച്ചു. 

Long line of voters in the booths even after the polling time