• 'അന്നത്തെ പൊലീസുകാര്‍ വിശ്രമ ജീവിതത്തിലാകും'
  • 'മുന്‍വിധിയോടെ കാര്യങ്ങളെ സമീപിക്കരുതെന്നാണ് അഭ്യര്‍ഥന'
  • അന്വേഷണം അനാവശ്യമെന്ന് സംവിധായകന്‍ ചിദംബരം

തമിഴ്നാട് പൊലീസില്‍ നിന്ന് നേരിട്ട പീഡനത്തില്‍ അന്വേഷണം വേണ്ടെന്ന് മഞ്ഞുമ്മല്‍ ടീം. അന്നത്തെ പൊലീസുകാരെല്ലാം വിരമിച്ച് വിശ്രമ ജീവിതത്തിലാകും. ഇനി അന്വേഷണമോ നടപടിയോ വേണ്ടെന്ന് അപകടത്തില്‍ രക്ഷകനായ സിജു ഡേവിഡ് മനോരമ ന്യൂസിനോട് പറഞ്ഞു. ഇനിയെങ്കിലും കാര്യങ്ങളെ മുന്‍വിധിയോടെ സമീപിക്കരുതെന്നാണ് അഭ്യര്‍ഥനയെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.  മഞ്ഞുമ്മല്‍ ടീം നേരിട്ട പൊലീസ് നടപടി അന്വേഷിക്കാന്‍ തമിഴ്നാട് ആഭ്യന്തര വകുപ്പ് ഉത്തരവിട്ടിരുന്നു. 

 

അതേസമയം, കേസില്‍ അന്വേഷണം അനാവശ്യമെന്ന് സംവിധായകന്‍ ചിദംബരം. സംഘാംഗങ്ങള്‍ ഗുണ കേവിലേക്ക് കടന്നു കയറിയതാണ്. തിരഞ്ഞെടുപ്പുകാലത്ത് എത്തിയ പൊലീസുകാരാണ് അന്ന് ഡ്യൂട്ടിയില്‍ ഉണ്ടായിരുന്നത്. പൊലീസുകാരെ കുറ്റം പറയാനാകില്ലെന്നും 'മഞ്ഞുമ്മല്‍ ബോയ്സ്' സിനിമയുടെ സംവിധായകന്‍ ചിദംബരം മനോരമ ന്യൂസിനോട് പറഞ്ഞു.

 

No need of probe now, Manjummel boys team