Untitled design - 1

 

എയർ ഇന്ത്യ എക്സ്പ്രസ് സർവീസുകൾ റദ്ദാക്കുന്നത് ഇന്നും തുടരുന്നു. കണ്ണൂരില്‍ നിന്നുള്ള അഞ്ച് വിമാനങ്ങളും   നെടുമ്പാശേരിയില്‍ നിന്നുള്ള രണ്ട് സര്‍വീസുകളും  ഇന്നും റദ്ദാക്കി.  അവധി എടുത്ത കാബിൻ ക്രൂ അംഗങ്ങൾ ഫിറ്റ്നസ് സർട്ടിഫിക്കറ്റ് നൽകി ജോലിയില്‍ പ്രവേശിച്ചു തുടങ്ങി   . ജീവനക്കാരെല്ലാം തിരിച്ചെത്തിയാലും വിമാന സർവീസുകള്‍ പൂർണമായും സാധാരണ നിലയിലാകാൻ തിങ്കളാഴ്ചയാകും.

യുഎഇയിൽ നിന്നുള്ള എയർ ഇന്ത്യ എക്സ്പ്രസിന്റെ നാല് സർവീസുകൾ കൂടി റദ്ദാക്കി. ദുബായ് കോഴിക്കോട് , അബുദാബി കോഴിക്കോട്, അബുദാബി തിരുവനന്തപുരം, ഷാർജ കണ്ണൂ‍ർ സർവീസുകളാണ് റദ്ദാക്കിയത്. ലക്നൗ, ഗോവ സർവീസുകൾ വൈകുമെന്ന് അറിയിച്ചിട്ടുണ്ട്. ഇന്നത്തെ  റാസൽഖൈമ കണ്ണൂർ സർവീസ് ബുധനാഴ്ച തന്നെ റദ്ദാക്കിയിരുന്നു. ദമാമിൽ നിന്ന് മുംബൈ, കണ്ണൂർ, കൊച്ചി എന്നിവിടങ്ങളിലേക്കുള്ള സർവീസുകളും മുടങ്ങി.

Flights canceled today; Passengers in distress